Breaking News

Trending right now:
Description
 
Aug 31, 2018

അവര്‍ കലാപം നടത്തി സര്‍ക്കാരുണ്ടാക്കിയെന്ന്‌ കനയ്യകുമാര്‍

image ഭീമ കൊറേഗാവിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട്‌ മഹാരാഷ്ട്ര പൊലീസ്‌ റെയ്‌ഡ്‌ നടത്തി പിടികൂടിയ അഞ്ച്‌ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ വിമര്‍ശിച്ച്‌ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും എഐഎസ്‌എഫ്‌ നേതാവുമായ കനയ്യകുമാര്‍ തങ്ങള്‍ പേന ചലിപ്പിച്ച്‌ ക്രിമിനലുകളായി, അവരാകട്ടെ കലാപം നടത്തി സര്‍ക്കാരുണ്ടാക്കി എന്നായിരുന്നു കനയ്യകുമാറിന്റെ വിമര്‍ശനം. നോമോര്‍ ഫേക്ക്‌ ചാര്‍ജസ്‌ എന്ന ഹാഷ്ടാഗിലായിരുന്നു കനയ്യയുടെ ട്വീറ്റ്‌. അറസ്റ്റിനെതിരെ എഴുത്തുകാരി അരുന്ധതി റോയ്‌, അഭിഭാഷകന്‍ പ്രശാന്ത്‌ ഭൂഷണ്‍, ദലിത്‌ നേതാവ്‌ ജിഗ്നേഷ്‌ മേവാനി തുടങ്ങിയവരും വിവിധ സംഘടനകളും രംഗത്തുവന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്‌ അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്ന്‌ അരുന്ധതി റോയ്‌ ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ്‌ ജനങ്ങളുടെ ശ്രദ്ധ അഴിമതി വിഷയങ്ങളില്‍ നിന്നു തിരിച്ചുവിടാനുള്ള ശ്രമമാണെന്നു അരുന്ധതി റോയ്‌ വ്യക്തമാക്കി.