Breaking News

Trending right now:
Description
 
Aug 31, 2018

പ്രളയകാലത്തു നല്‍കിയ അരിയുടെ വില ഈടാക്കുമെന്നു കേന്ദ്രമന്ത്രി

image പ്രളയകാലത്തു കേരളത്തിനു നല്‍കിയ അധിക അരിയുടെ വില കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ സംസ്ഥാനത്തിനുള്ള വിഹിതത്തില്‍നിന്നു ഈടാക്കുമെന്നു കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി റാം വിലാസ്‌ പാസ്വാന്‍ വ്യക്തമാക്കി. കേരളത്തില്‍നിന്ന്‌ എത്തിയ എംപിമാരുടെ സംഘത്തെയാണ്‌ മന്ത്രി നിലപാട്‌ അറിയിച്ചത്‌. 80,000 ടണ്‍ അരി കേരളത്തിന്‌ അധികം അനുവദിച്ചിരുന്നു. മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ അരിയുടെ വില എടുത്തശേഷം ബാക്കിപണമായിരിക്കും ദുരിതാശ്വാസ നിധിയില്‍നിന്നു കേരളത്തിനു ലഭിക്കുക. അനുവദിച്ച അരിക്ക്‌ കിലോഗ്രാമിന്‌ 25 രൂപ നിരക്കില്‍ നല്‍കണമെന്നു കേന്ദ്രം ഭക്ഷ്യമന്ത്രാലയം ആവശ്യപ്പെട്ടത്‌ നേരത്തെ വിവാദമായിരുന്നു. കേന്ദ്ര നിലപാടിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ തുക ഈടാക്കില്ലെന്നു കേന്ദ്ര ഭക്ഷ്യമന്ത്രി വ്യക്തമാക്കിയെങ്കിലും ഉത്തരവ്‌ ഇറങ്ങിയില്ല. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട്‌ കേരളം ഒരുമാസത്തെ റേഷന്‍ വിഹിതമായ 1.18 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ്‌ ആവശ്യപ്പെട്ടത്‌.