Breaking News

Trending right now:
Description
 
Aug 31, 2018

നിരന്തരം വഴക്ക്‌: 80കാരിയെ ഭര്‍ത്താവ്‌ കൊലപ്പെടുത്തി കത്തിച്ചു

image നിരന്തരമുള്ള വഴക്കിനെ തുടര്‍ന്ന്‌ 80കാരിയെ 90 വയസുള്ള ഭര്‍ത്താവ്‌ അടിച്ചുകൊലപ്പെടുത്തിയശേഷം വീടിനു പിന്നിലെ ഷെഡ്ഡിനു സമീപം കത്തിച്ചു. തൃശൂര്‍ വെള്ളികുളങ്ങര കട്ടിപ്പൊക്കം മുക്കാട്ടുകര കൊച്ചുത്രേസ്യായെയാണ്‌ ഭര്‍ത്താവ്‌ ചെറിയകുട്ടി കൊലപ്പെടുത്തിയത്‌. നാലുദിവസമായി അമ്മയെ കാണാനില്ലെന്നു മകള്‍ നല്‍കിയ പരാതിയില്‍ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ കൊലപാതകവിവരം പുറത്തുവന്നത്‌. ചെറിയകുട്ടിയെ പൊലീസ്‌ ചോദ്യം ചെയ്‌തപ്പോള്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു. വിശദമായ ചോദ്യം ചെയ്യലിലാണ്‌ ചെറിയകുട്ടി കുറ്റം സമ്മതിച്ചത്‌. പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ കിടപ്പുമുറി അലങ്കോലപ്പെട്ടുകിടന്നതും മുറിക്കകത്ത്‌ രക്തക്കറയും കണ്ടെത്തി. വീടിന്റെ മുകള്‍നിലയിലുള്ള മുറിയില്‍വച്ച്‌ കൊലപ്പെടുത്തിയശേഷം വീടിനുപിന്നിലുള്ള ഷെഡ്ഡിനു സമീപം മൃതദേഹം എത്തിച്ചു കത്തിക്കുകയായിരുന്നുവെന്നു പൊലീസ്‌ വ്യക്തമാക്കി. ഷെഡ്ഡിനു പുറകിലായി കത്തിച്ചതിന്റെ ലക്ഷണങ്ങളും അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന്‌ തലയോട്ടിയും കണ്ടെത്തി. കത്തിക്കുന്നതിനു മുമ്പ്‌ ഭാര്യയുടെ കഴുത്തിലെ സ്വര്‍ണമാല ചെറിയകുട്ടി ഊരിയെടുത്തിരുന്നു. ഏഴുമക്കളുള്ള ദമ്പതികള്‍ തനിച്ചാണ്‌ താമസിച്ചിരുന്നത്‌. ഇവര്‍തമ്മില്‍ ഇടയ്‌ക്കിടെ വഴക്കുണ്ടാകാറുണ്ടെന്നു സമീപവാസികള്‍ പൊലീസിനു മൊഴിനല്‍കി. വഴക്കിനിടെ കൊലപ്പെടുത്തിയതാകാമെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌.