Breaking News

Trending right now:
Description
 
Aug 31, 2018

നോട്ടുനിരോധനം, റഫാല്‍: പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കി രാഹുല്‍

image നോട്ടുനിരോധനം, റഫാല്‍ വിമാന ഇടപാടിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ രാഷ്ട്രീയ ആയുധമാക്കി വീണ്ടും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തിരികെ എത്തിയ നിരോധിത നോട്ടിനെക്കുറിച്ച്‌ ആര്‍ബിഐ കണക്കു പുറത്തുവിട്ടതിനു തൊട്ടുപിന്നാലെയാണ്‌ പത്രസമ്മേളനം നടത്തി രാഹുല്‍ മോദി സര്‍ക്കാരിനെയും ബിജെപിയേയും കടുത്തഭാഷയില്‍ വിമര്‍ശിച്ചത്‌. നോട്ട്‌ നിരോധനം രാജ്യംകണ്ടതില്‍ ഏറ്റവും വലിയ അഴിമതിയാണ്‌. ഇത്‌ വെറും പിഴവല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുഹൃത്തുക്കളായ മുതലാളിമാര്‍ക്കുമാത്രമാണ്‌ ഇതിന്റെ ഗുണം ലഭിച്ചത്‌. നോട്ട്‌ നിരോധനംതന്നെ മോദിയുടെ പതിനഞ്ചോ ഇരുപതോ മുതലാളി സുഹൃത്തുക്കള്‍ക്കുവേണ്ടിയായിരുന്നു. നോട്ട്‌ നിരോധനകാലത്ത്‌ ഈ സുഹൃത്തുക്കള്‍ കള്ളപ്പണം മുഴുവന്‍ വെളുപ്പിച്ചു. അതായത്‌ സാധാരണക്കാരില്‍നിന്നു പണംശേഖരിച്ചു ഈ അടുപ്പക്കാരായ മുതലാളിമാര്‍ക്ക്‌ നല്‍കി. അതിനുള്ള തെളിവുകള്‍ പതുക്കെ പുറത്തുവരും. സമ്പദ്‌ഘടനയെ താറുമാറാക്കിയ തീരുമാനത്തിനു പിന്നില്‍ എന്തായിരുന്നുവെന്ന്‌ മോദി രാജ്യത്തോടു പറയണമെന്നു രാഹുല്‍ ആവശ്യപ്പെട്ടു.

അഹമ്മദാബാദ്‌ ജില്ലാ സഹകരണബാങ്കില്‍മാത്രം 745.58 കോടിരൂപ അഞ്ചുദിവസം കൊണ്ടു മാറ്റിയെടുത്തതിനെപ്പറ്റിയുടെ ചോദ്യത്തിനും രാഹുലിന്റെ മറുപടി മോദിക്കുനേരെയുള്ള ആക്രമണമായിരുന്നു. കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ ആരെക്കൊണ്ടും ചെയ്യാന്‍ പറ്റാത്ത കാര്യമാണ്‌ താന്‍ ചെയ്‌തത്‌ എന്നു മോദി പറഞ്ഞത്‌ ശരിയാണ്‌. റഫാല്‍ വിമാന ഇടപാടിനെക്കുറിച്ചും വീണ്ടും രാഹുല്‍ ആരോപണം ഉന്നയിച്ചു. മോദിയം അംബാനിയും തമ്മിലാണ്‌ യഥാര്‍ഥ കരാറുണ്ടാക്കിയത്‌. ഇത്‌ എന്താണെന്ന്‌ ജനങ്ങള്‍ക്ക്‌ അറിയണം.കരാര്‍ ഒപ്പിടുന്നതിനു പത്തുദിവസം മുമ്പാണ്‌ അനില്‍ അംബാനിയുടെ കമ്പനി റജിസ്റ്റര്‍ ചെയ്‌തതെന്നും രാഹുല്‍ ആരോപിച്ചു.