Breaking News

Trending right now:
Description
 
Aug 30, 2018

കുട്ടനാട്ടിലെ 90 ശതമാനം വീടുകളിലും ശുചീകരണം പൂര്‍ത്തിയായി

image പ്രളയത്തിനുശേഷം കുട്ടനാട്ടില്‍ പുനരധിവാസം ഒരുക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനം 90 ശതമാനം പൂര്‍ത്തിയായി. കൈനകരിയില്‍ ഭാഗികമായി മാത്രമേ വീടുകളിലെ ശുചീകരണം നടന്നിട്ടുള്ളൂ. കൈനകരി ഒഴികെയുള്ള മുഴുവന്‍ പഞ്ചായത്തുകളിലെയും ആളുകള്‍ ഇന്നു വീടുകളിലേക്കു മടങ്ങും. വെള്ളം പൂര്‍ണമായി ഇറങ്ങിയിട്ടില്ലാത്തതിനാല്‍ കൈനകരിക്കാരും നെടുമുടി പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ ഉള്ളവരും ക്യാംപില്‍ തുടരും. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണം കൂടാതെ തദ്ദേശവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ നിലയില്‍ നടത്തിയ ശുചീകരണവും ഇതില്‍പെടും. മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കാളികളായി. ഇന്നലെവരെ 60,704 വീടുകളാണ്‌ ശുചീകരിച്ചത്‌. 633 പൊതുസ്ഥാപനങ്ങളും 123 സ്‌കൂളുകളും 342 പൊതുസ്ഥലങ്ങളും ശുചീകരിക്കാന്‍ കഴിഞ്ഞു. ശുചീകരണം നടന്ന ആദ്യദിവസം 28757 വീടുകള്‍ ശുചീകരിക്കാന്‍ കഴിഞ്ഞു. വലിയ ജനപങ്കാളിത്തം എല്ലാ മേഖലയിലും ഉണ്ടായിരുന്നു.