Breaking News

Trending right now:
Description
 
Aug 30, 2018

കേന്ദ്രം കേരളത്തിന്‌ കൂടുതല്‍ സഹായം നല്‍കണം; ഇടുക്കിയിലേത്‌ വലിയ ദുരന്തം: രാഹുല്‍

image പ്രകൃതിക്ഷോഭത്തില്‍ ഇടുക്കിയിലുണ്ടായ ദുരന്തം വളരെ വലുതാണെന്നും കേന്ദ്രസര്‍ക്കാരിന്റെയും പാര്‍ലമെന്റിന്റെയും ശ്രദ്ധയില്‍ പെടുത്തുമെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡിസിസി സമര്‍പ്പിച്ച നിവേദനം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയിലുണ്ടായത്‌ വളരെ വലിയ ദുരന്തങ്ങളാണ്‌. വ്യാപക കൃഷിനാശവുമുണ്ട്‌. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പുനരധിവാസ നടപടികളും ജില്ലയുടെ പുനര്‍നിര്‍മാണവും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തികരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ചെറുതോണിയിലെ ദുരിതാശ്വാസ ക്യാംപ്‌ സന്ദര്‍ശിച്ച അദ്ദേഹം അവിടെയുണ്ടായിരുന്നവരെ ആശ്വസിപ്പിച്ചു. കനത്തമഴമൂലം വയനാട്ടിലേക്കുള്ള യാത്ര ഒഴിവാക്കിയാണ്‌ ഇടുക്കിയിലെ പ്രളയബാധിത പ്രദേശങ്ങള്‍ രാഹുല്‍ സന്ദര്‍ശിച്ചത്‌. കേരളത്തിനു കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കണമെന്നു രാഹുല്‍ കൊച്ചിയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഇതിന്‌ അവകാശമുണ്ട്‌. ഇപ്പോള്‍ നല്‍കിയ കേന്ദ്രസഹായം അപര്യാപ്‌തമാണ്‌. ഉപാധികളില്ലാതെ വിദേശസഹായം സ്വീകരിക്കണമെന്നാണ്‌ തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.