Breaking News

Trending right now:
Description
 
Aug 30, 2018

അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വീട്ടുതടങ്കലില്‍

image മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ചു കഴിഞ്ഞദിവസം മഹാരാഷ്ട്ര പൊലീസ്‌ അറസ്റ്റു ചെയ്‌ത അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരും ഇനി വീട്ടുതടങ്കലില്‍. സുപ്രീംകോടതി ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കേസ്‌ അടുത്തമാസം ആറിനു വീണ്ടും പരിഗണിക്കും. അതിനകം കേന്ദ്ര സര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും മറുപടി സത്യവാങ്‌മൂലത്തില്‍ നല്‍കണം. മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ കഴിഞ്ഞ ജനുവരിയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു അറസ്റ്റ്‌. കവി വരവരറാവു, ഗൗതം നാവലാഖ, സുധ ഭരദ്വാജ്‌, അരുണ്‍ ഫെറേറ, വെര്‍നണ്‍ ഗൊണ്‍സാല്‍വസ്‌ എന്നിവരെയാണ്‌ കഴിഞ്ഞദിവസം അറസ്റ്റു ചെയ്‌തത്‌. അറസ്റ്റിലായവര്‍ രാജ്യത്തെ രാഷ്ട്രീയ സംവിധാനത്തോട്‌ കടുത്ത അസഹിഷ്‌ണുത പുലര്‍ത്തുന്നവരാണെന്നു പൂണെ പൊലീസ്‌ കോടതിയില്‍ വാദിച്ചു. ഇതിനോടകം സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ്‌ ഉയരുന്നത്‌. മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്‌ത സംഭവത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന്‌ ദേശീയ വനിതാ കമ്മീഷന്‍ വ്യക്തമാക്കി. വിഷയത്തില്‍ കമ്മീഷന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട്‌ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്‌.