Breaking News

Trending right now:
Description
 
Aug 30, 2018

ഇടുക്കി ഡാമിനു മുകളിലൂടെ ബസുകള്‍ ഓടിച്ചു

image ഇടുക്കി-ചെറുതോണി ഡാമുകള്‍ക്കുമുകളിലൂടെ ബസ്‌ സര്‍വീസുകള്‍ ആരംഭിച്ചു. ഇന്നലെ എട്ടു കെഎസ്‌ആര്‍ടിസി ബസുകളാണ്‌ ഡാമുകള്‍ക്കു മുകളിലൂടെ സര്‍വീസ്‌ നടത്തിയത്‌. ഇടുക്കിയില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നു ചെറുതോണി പാലം ഗതാഗതയോഗ്യമല്ലാതായതോടെ തൊടുപുഴ-കട്ടപ്പന റൂട്ടിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ്‌ ഡാമിനു മുകളിലൂടെ ബസുകള്‍ സര്‍വീസ്‌ നടത്തുന്നതിന്‌ കലക്ടര്‍ അനുമതി നല്‍കിയത്‌. വലിയ ബസുകള്‍ ഡാമിനു മുകളിലൂടെ പോകാന്‍ കഴിയാത്തതിനാല്‍ ചെറിയ ബസുകളാണ്‌ സര്‍വീസ്‌ നടത്തിയത്‌. ഇന്നു ഈ റൂട്ടില്‍ നാലുബസുകള്‍കൂടി ഉള്‍പ്പെടുത്തി 12 ബസുകള്‍ ഓടിക്കാനാണ്‌ തീരുമാനം. രാവിലെ 7.50 മുതല്‍ ഓരോ മണിക്കൂര്‍ ഇടവിട്ട്‌ സര്‍വീസ്‌ ഉണ്ടാകും.