Breaking News

Trending right now:
Description
 
Aug 30, 2018

കാഷ്‌മീരില്‍ നാല്‌ പൊലീസുകാര്‍ക്ക്‌ വീരമൃത്യു

image കാഷ്‌മീരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാലു പൊലീസുകാര്‍ക്ക്‌ വീരമൃത്യു. തെക്കന്‍ കാഷ്‌മീരിലെ ഷോപ്പിയാനില്‍ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കോണ്‍സ്‌റ്റബിള്‍മാരായ ഇഷ്‌ഫാക്‌ അഹമ്മദ്‌ മിര്‍, ജാവൈദ്‌ അഹമ്മദ്‌ ഭട്ട്‌, മുഹമ്മദ്‌ ഇക്‌ബാല്‍ മിര്‍, പൊലീസ്‌ ഓഫിസര്‍ അദില്‍ മന്‍സൂര്‍ ഭട്ട്‌ എന്നിവരാണ്‌ മരിച്ചത്‌. വാഹനത്തിന്റെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന പൊലീസ്‌ സംഘത്തിനുനേരെ ഭീകരര്‍ വെടിവയ്‌ക്കുകയായിരുന്നു. രണ്ടുപേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമാണ്‌ മരിച്ചത്‌. പൊലീസുകാരുടെ കൈവശമുണ്ടായിരുന്ന മൂന്ന്‌ എകെ 47 തോക്കുകള്‍ ഭീകരര്‍ തട്ടിയെടുത്തു. ഇന്നലെ അനന്ത്‌നാഗ്‌ ജില്ലയില്‍ രണ്ടു ഹിസ്‌ബുല്‍ മുജാഹിദ്ദീന്‍ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ ഹിസ്‌ബുല്‍ കമാന്‍ഡര്‍ അല്‍താഫ്‌ അഹമ്മദും ഉണ്ടായിരുന്നു. അല്‍താഫഅ അഹമ്മദ്‌ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ട്‌ മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു പൊലീസിനു നേര്‍ക്ക്‌ ആക്രമണം നടന്നത്‌. കാഷ്‌മീരിലെ ഏറ്റവും മുതിര്‍ന്ന ഭീകര പ്രവര്‍ത്തകരില്‍ ഒരാളാണ്‌ അല്‍താഫ്‌ അഹമ്മദ്‌.