Breaking News

Trending right now:
Description
 
Aug 30, 2018

പ്രളയക്കെടുതി: കേരളത്തിനു ലോക ബാങ്കിന്റെ സഹായം

image പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി വായ്‌പ നല്‍കുമെന്നു ലോക ബാങ്ക്‌ കേരള സര്‍ക്കാരിനെ അറിയിച്ചു. ഏഷ്യന്‍ വികസന ബാങ്കും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനു വായ്‌പ നല്‍കാന്‍ തയാറാണെന്നും നാശനഷ്ടങ്ങളെക്കുറിച്ചും അടിയന്തര പരിഹാരങ്ങളെക്കുറിച്ചും അടുത്ത 10 ദിവസം കേരളത്തില്‍ പഠനം നടത്തുമെന്നും ലോകബാങ്ക്‌ പ്രതിനിധി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഇതിനുശേഷം ചീഫ്‌ സെക്രട്ടറി, വകുപ്പ്‌ സെക്രട്ടറിമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി വായ്‌പാ ഘടന തയാറാക്കും. സാധാരണ ലോകബാങ്ക്‌ വായ്‌പ നല്‍കുമ്പോള്‍ സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷംവേണ്ടിവരും. എന്നാല്‍, കേരളത്തിലെ പ്രളയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട്‌ അടിയന്തര സഹായമെത്തിക്കാനാണ്‌ തീരുമാനം. അടിസ്ഥാന സൗകര്യ വികസന മേഖലകളായ കുടിവെള്ളം, റോഡ്‌, ഗതാഗതം, വിദ്യാഭ്യാസം, ഡ്രെയിനേജ്‌ തുടങ്ങിയ മേഖലകളിലെ പദ്ധതികള്‍ക്കാണ്‌ തുക നല്‍കുക. കേരളത്തെ സഹായിക്കാനായി ലോകബാങ്ക്‌ പ്രതിനിധിസംഘത്തെ അയയ്‌ക്കാന്‍ തയാറായ കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ നടപടിയില്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു.