Breaking News

Trending right now:
Description
 
Aug 29, 2018

പ്രളയത്തില്‍ തകര്‍ന്ന മ്ലാമല ശാന്തിപ്പാലം നാട്ടുകാര്‍ പുനര്‍നിര്‍മിക്കുന്നു

image മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിട്ടതോടെ ഉണ്ടായ പെരിയാറിന്റെ കുത്തൊഴുക്കില്‍ തകര്‍ന്ന കുമളി മ്ലാമല ശാന്തിപ്പാലം നാട്ടുകാര്‍ പുനര്‍നിര്‍മിക്കുന്നു. കഴിഞ്ഞ 16നാണ്‌ കുത്തൊഴുക്കില്‍ പാലം തകര്‍ന്നത്‌. വണ്ടിപ്പെരിയാര്‍, ഏലപ്പാറ, കുമളി, അയ്യപ്പന്‍കോവില്‍ എന്നീ നാലു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമായിരുന്നു ഇത്‌. വണ്ടിപ്പെരിയാറില്‍ വെള്ളം ഉയര്‍ന്ന്‌ ദേശീയ പാതയില്‍ ഗതാഗത തടസം ഉണ്ടായാല്‍ ഗതാഗതം തിരിച്ചുവിട്ടിരുന്നത്‌ ഈ പാലത്തിലൂടെയായിരുന്നു. ജനകീയ കൂട്ടായ്‌മയില്‍ പാലം പണിയുന്നതിന്‌ ഇന്നലെയാണ്‌ നാട്ടുകാര്‍ സംഘടിച്ചത്‌. 250ലധികം നാട്ടുകാര്‍ പെരിയാറിനുകുറുകെയുള്ള ശാന്തിപ്പാലം പുനര്‍നിര്‍മിക്കുന്നതിന്‌ ഒത്തുകൂടി.ജോയ്‌സ്‌ ജോര്‍ജ്‌ എംപിയും, ഇ.എസ്‌.ബിജിമോള്‍ എംഎല്‍എയും നാലു പഞ്ചായത്തുകളിലെ ജനപ്രതിനിധികളും എത്തിയിരുന്നു. ഇവിടെ പാലം പണിയാന്‍ 7.5 കോടി രൂപയുടെ എസ്റ്റിമേറ്റ്‌ എടുത്തിരുന്നുവെന്നും അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കുന്നതിന്‌ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇ.എസ്‌.ബിജിമോള്‍ എംഎല്‍എ വ്യക്തമാക്കി.