Breaking News

Trending right now:
Description
 
Aug 29, 2018

മത്സ്യതൊഴിലാളികളെ രാഹുല്‍ഗാന്ധി ആദരിച്ചു

image പ്രളയദുരന്തത്തിനിടെ രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികളെ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആദരിച്ചു. മത്സ്യത്തൊഴിലാളി സംസ്ഥാന കോണ്‍ഗ്രസ്‌ കമ്മിറ്റിയും ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റിയും ആലപ്പുഴ പാതിരപ്പള്ളിയില്‍ സംയുക്തമായിട്ടാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. മത്സ്യത്തൊഴിലാളികളുടെ സേവനം കോസ്‌റ്റ്‌ ഗാര്‍ഡ്‌ ഉപയോഗപ്പെടുത്തണം. ദൈവത്തിന്റെ സ്വന്തം സൈന്യത്തിനു മുമ്പില്‍ കപടവാഗ്‌ദാനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. ഒന്നുപറയാം, കോണ്‍ഗ്രസ്‌ അധികാരത്തില്‍വന്നാല്‍ കേന്ദ്രത്തില്‍ ഫിഷറീസ്‌ മന്ത്രാലയം ഉറപ്പായും ഉണ്ടാകും. രാജ്യം കെട്ടിപ്പടുക്കുന്നതില്‍ കര്‍ഷകര്‍ക്കൊപ്പം മത്സ്യത്തൊഴിലാളികള്‍ക്കും നിര്‍ണായക പങ്കുണ്ട്‌. മൂവായിരത്തോളം മത്സ്യത്തൊഴിലാളികള്‍ എഴുപതിനായിരത്തോളം പേരുടെ ജീവനാണ്‌ രക്ഷിച്ചത്‌. ഇത്‌ ചെറിയ കാര്യമല്ല. രാജ്യത്തിനുവേണ്ടി ഞാന്‍ നിങ്ങളോട്‌ നന്ദി പറയുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.