Breaking News

Trending right now:
Description
 
Aug 29, 2018

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നു തുറക്കം

image പ്രളയവും ഓണാവധിയും കഴിഞ്ഞു കുട്ടികള്‍ ഇന്നു സ്‌കൂളുകളിലേക്ക്‌. മിക്കജില്ലകളിലെയും സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ അടച്ചു ശുചീകരണം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥികള്‍ക്ക്‌ ഒരുതരത്തിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കി. ആലപ്പുഴയിലെയും എറണാകുളം ജില്ലയിലെ പറവൂര്‍, ആലുവ എന്നിവിടങ്ങളിലെയും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഇന്നു തുറക്കില്ല. രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ ഈ സ്‌കൂളുകളും പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നു മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ആലപ്പുഴജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ 118 സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. 98 സ്‌കൂളുകള്‍ വൃത്തിയാക്കിയിട്ടില്ല. പത്തനംതിട്ടയില്‍ ക്യാംപ്‌ പ്രവര്‍ത്തിക്കുന്ന 10 സ്‌കൂളുകള്‍ക്ക്‌ ഇന്നു അവധിയായിരിക്കും.