Breaking News

Trending right now:
Description
 
Feb 12, 2013

ഉത്തേജകമരുന്ന്‌: ഇറച്ചിയുടെ ഇറക്കുമതി റഷ്യ നിര്‍ത്തി

image അമേരിക്കയില്‍ നിന്നുള്ള ഇറച്ചിയുടെ ഇറക്കുമതി നിര്‍ത്തിവയ്‌ക്കാന്‍ റഷ്യ തീരുമാനിച്ചു. മൃഗങ്ങള്‍ക്ക്‌ അമിത വളര്‍ച്ചയ്‌ക്കായി നല്‍കുന്ന റാപ്‌റ്റോപാമിന്‍ എന്ന ഉത്തേജകം ഇറച്ചിയില്‍ കാണപ്പെടുന്നു എന്ന കാരണത്താലാണ്‌ ഇറക്കുമതി നിര്‍ത്തുന്നത്‌. പോത്ത്‌, പന്നി, കോഴി ഇറച്ചിയ്‌ക്കാണ്‌ നിരോധനം. 2.70 ലക്ഷം കോടി രൂപയുടെ മാംസമാണു റഷ്യ ഒരുവര്‍ഷം അമേരിക്കയില്‍ നിന്ന്‌ ഇറക്കുമതി ചെയ്യുന്നത്‌. റഷ്യ ലോകവ്യാപാര സംഘടനയില്‍ ചേര്‍ന്നതോടെ സ്വന്തം കര്‍ഷകരെ സംരക്ഷിക്കാനാണ്‌ ഈ തീരുമാനം നടപ്പിലാക്കുന്നതെന്നു ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. റഷ്യയെക്കൂടാതെ മറ്റു ചില രാജ്യങ്ങളും റാപ്‌റ്റോപാമിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്‌.