Breaking News

Trending right now:
Description
 
Aug 29, 2018

രാജ്യം മുഴുവന്‍ ദുരിതബാധിതര്‍ക്കൊപ്പം രാഹുല്‍

image കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലെങ്കിലും ദുരിതബാധിതര്‍ക്കുള്ള സഹായത്തിന്‌ ഒരു കുറവും ഉണ്ടാകില്ലെന്നും രാജ്യം മുഴുവന്‍ ദുരിതബാധിതര്‍ക്കൊപ്പമാണെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വ്യക്തമാക്കി. ചാലക്കുടിയിലെ ക്യാംപില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപതും മുപ്പതും വര്‍ഷംകൊണ്ട്‌ ഉണ്ടാക്കിയ സമ്പാദ്യങ്ങളും വീടുകളുമെല്ലാം നശിച്ചത്‌ ഏറെ വിഷമമുണ്ടാക്കുന്നതാണ്‌. പക്ഷേ, നിങ്ങള്‍ ഒറ്റയ്‌ക്കല്ല. രാജ്യം നിങ്ങളോടൊപ്പമാണെന്ന്‌ അറിയുക. ചെളികയറിയ വീടുകള്‍ വൃത്തിയാക്കാനും വീടുകള്‍ ശുചിയാക്കാനും എല്ലാ സഹായങ്ങളും ചെയ്യാന്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരോട്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ക്യാംപുകളില്‍ കഴിയുന്ന വീട്ടമ്മമാരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ രാഹുലിനോട്‌ സങ്കടങ്ങള്‍ പറഞ്ഞു. ്‌അവരെ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ഏറെ പണിപെട്ടു. വീട്ടമ്മമാരുടെ മലയാളത്തിലുള്ള ആവലാതികള്‍ രമേശ്‌ ചെന്നിത്തലയാണ്‌ പരിഭാഷപ്പെടുത്തിയത്‌. ചെങ്ങന്നൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലേതുള്‍പ്പെടെയുള്ള ദുരിതാശ്വാസ ക്യാംപുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. കൊച്ചിയില്‍ ആലുവ, നെടുമ്പാശേരി, ചേരാനെല്ലൂര്‍ സ്വദേശികള്‍ രാഹുലിനെകണ്ട്‌ ദുരിതങ്ങള്‍ അറിയിച്ചു.