Breaking News

Trending right now:
Description
 
Aug 29, 2018

കേരളത്തിന്‌ സഹായം ചെയ്യരുതെന്നു ആഹ്വാനം ചെയ്‌ത ആള്‍ക്ക്‌ സുരക്ഷയില്ലെന്ന്‌ കോടതി

image പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന്‌ സഹായങ്ങള്‍ ചെയ്യരുതെന്നു സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്‌ത സംഘപരിവാര്‍ പ്രവര്‍ത്തകന്‍ സുരേഷ്‌ കൊച്ചാട്ടിലിന്‌ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്നു സുപ്രീംകോടതി. കേരളത്തിനെതിരെ ആഹ്വാനം നടത്തിയശേഷം തനിക്കെതിരെ നിരവധി ഭീഷണികള്‍ വരുന്നുണ്ടെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ്‌ സുരേഷ്‌ കൊച്ചാട്ടില്‍ ഹര്‍ജി നല്‍കിയത്‌. സുരക്ഷ നല്‍കാന്‍ നിര്‍ദേശിക്കാനാവില്ലെന്നും ഭീഷണി ഉണ്ടെങ്കില്‍ അറിയിക്കേണ്ടത്‌ പൊലീസിനെയാണെന്നും ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളുകയായിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക്‌ ധനസഹായമോ മറ്റ്‌ ആവശ്യവസ്‌തുക്കളോ നല്‍കേണ്ടതില്ലെന്നും അവിടെയുള്ളവര്‍ എല്ലാവരുംതന്നെ ധനവാന്മാരാണെന്നും സംഘപരിവാര്‍ അനുകൂലിയായ ഇയാള്‍ സോഷ്യല്‍മീഡിയവഴി ആഹ്വാനം ചെയ്‌തു. ഇതിന്‌ ദേശീയതലത്തിലടക്കം വന്‍ പ്രചാരണവും ലഭിച്ചു. സുരേഷിന്റെ ഓഡിയോ ക്ലിപ്പ്‌ കേട്ട പല അന്യസംസ്ഥാനക്കാരും ദുരിതാശ്വാസ പരിപാടിയില്‍നിന്നു പിന്മാറി. ഇതോടെ വന്‍ പ്രതിഷേധമാണ്‌ സുരേഷിനെതിരെ ഉണ്ടായത്‌. തുടര്‍ന്നാണ്‌ സുരക്ഷ നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോടതിയിലെത്തിയത്‌.