Breaking News

Trending right now:
Description
 
Aug 29, 2018

പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന: അഞ്ച്‌ തീവ്രവാദികള്‍ പിടിയില്‍

image പ്രധാനമന്ത്രി നരേന്ദ്‌മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ മാവോയിസ്‌റ്റ്‌ ബന്ധമുള്ള അഞ്ചുപേരെ മഹാരാഷ്ട്ര പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഹൈദരാബാദില്‍നിന്ന്‌ കവി വരവരറാവു, ഡല്‍ഹിയില്‍നിന്ന്‌ മനുഷ്യാവകാശ പ്രവര്‍ത്തക ഗൗതം നാവലാഖ, ഫരീദാബാദില്‍നിന്ന്‌ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തക സുധ ഭരദ്വാജ്‌, മുംബൈയില്‍നിന്ന്‌ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വെര്‍നണ്‍ ഗൊണ്‍സാല്‍വസ്‌, അഭിഭാഷകന്‍ അരുണ്‍ ഫൊരേറെ എന്നിവരെയാണ്‌ അറസ്‌റ്റു ചെയ്‌തത്‌. വരവരറാവുവിന്റെ പുത്രിമാരുടെ വീടുകളിലും ജാമാതാക്കളായ പ്രഫ.കെ.സത്യനാരായണ, പത്രപ്രവര്‍ത്തകന്‍ കുമര്‍നാഥ്‌ എന്നിവരുടെ ഓഫിസുകളും റെയ്‌ഡ്‌ ചെയ്‌തു. ക്രാന്തി തെകുല, നസീം ക്രാന്തി എന്നീ എഴുത്തുകാരുടെ വീടുകളും പരിശോധിച്ചു. വരവരറാവുവിന്റെ അറസ്റ്റ്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയായിരുന്നു. ്‌പ്രധാനമന്ത്രിയെ വധിക്കാനുള്ള മാവോയിസ്‌റ്റ്‌ ഗൂഢാലോചനയെന്നാണ്‌ അറസ്റ്റിലായവര്‍ക്കെതിരെ പൊലീസിന്റെ വാദം. ഗൂഢാലോചന കെട്ടിച്ചമച്ചതാണെന്നു അറസ്‌റ്റിലായവര്‍ വ്യക്തമാക്കി. രാജ്യത്ത്‌ മനുഷ്യാവകാശ പ്രവര്‍ത്തകരെയും ദലിത്‌ നേതാക്കളെയും ഹിന്ദുത്വ വിരോധമുള്ളവരെയും ഒതുക്കുന്നതിന്റെ ഭാഗമാണ്‌ പുതിയ സംഭവവികാസങ്ങളെന്നു കോണ്‍ഗ്രസ്‌, സിപിഎം കക്ഷികള്‍ വിമര്‍ശിച്ചു