Breaking News

Trending right now:
Description
 
Aug 28, 2018

ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജിന്‌ സ്വര്‍ണം

image ഏഷ്യന്‍ ഗെയിംസ്‌ അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്‌ക്കു വീണ്ടും സ്വര്‍ണം. ജാവലിന്‍ ത്രോയില്‍ നീരജ്‌ ചോപ്രയാണ്‌ സ്വര്‍ണത്തില്‍ മുത്തമിട്ടത്‌. 88.06 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ്‌ തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെ പുതിയ ദേശീയ റെക്കോര്‍ഡ്‌ സ്ഥാപിച്ചു. ഗെയിംസില്‍ ഇന്ത്യയുടെ എട്ടാം സ്വര്‍ണമാണിത്‌. വനിതകളുടെ ലോംങ്‌ജംപില്‍ ഇന്ത്യയുടെ മലയാളിതാരം നീന പിന്റോയും, 3000 മീറ്റര്‍ സ്‌റ്റിപ്പിള്‍ ചേസില്‍ സുധ സിങും, പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡീല്‍സില്‍ ധരുണ്‍ അയ്യസ്വാമിയും വെള്ളിമെഡലുകള്‍ നേടി.