Breaking News

Trending right now:
Description
 
Aug 28, 2018

മന്‍മോഹന്‍സിങിന്റെ വക ഒരുകോടിയും ഒരുമാസ ശമ്പളവും

image പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച കേരളത്തിന്‌ കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സഹായങ്ങള്‍ പ്രവഹിക്കുകയാണ്‌. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ ഒരുമാസ ശമ്പളം നല്‍കും. ഇതിനു പുറമേ അദ്ദേഹത്തിന്റെ എംപി ഫണ്ടില്‍നിന്ന്‌ ഒരുകോടി രൂപ പ്രളയബാധിത മേഖലയില്‍ വിനിയോഗിക്കുമെന്നു കോണ്‍ഗ്രസ്‌ വൃത്തങ്ങള്‍ വ്യക്തമാക്കി. കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാന്‍ പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ മന്‍മോഹന്‍സിങിന്റെ സഹായവാഗ്‌ദാനം. ഇതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സഹായങ്ങള്‍ ഒഴുകുകയാണ്‌. ജസ്‌റ്റീസ്‌ പി.സദാശിവം, മന്ത്രിമാരും, സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയും എക്‌സൈല്‌ കമ്മിഷണര്‍ ഋഷിരാജ്‌ സിങും തങ്ങളുടെ ഒരുമാസത്തെ ശമ്പളം നല്‍കുമെന്നു വ്യക്തമാക്കി. മന്ത്രിമാരും, മുഖ്യമന്ത്രിയുടെ ഓഫിസില്‍ ജീവനക്കാരും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്‌ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.