Breaking News

Trending right now:
Description
 
Aug 28, 2018

കേരളത്തിനുവേണ്ടി സുപ്രീംകോടതി ജഡ്‌ജിമാരുടെ സംഗീതസ്വാന്തനം

image പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിനുവേണ്ടി ധനശേഖരണാര്‍ഥം സുപ്രീംകോടതിയിലെ നിയമകാര്യ ലേഖകര്‍ സംഘടിപ്പിച്ച സാംസ്‌കാരിക സായാഹ്നത്തില്‍ സുപ്രീംകോടതി ജസ്‌റ്റീസ്‌ കെ.എം.ജോസഫ്‌ ഗാനമാലപിച്ചു. വികാര നൗകയുമായി തിരമാലകളാകെയുലഞ്ഞു..... എന്നതുടങ്ങുന്ന ഗാനം രക്ഷാപ്രവര്‍ത്തനത്തിന്‌ എത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക്‌ അദ്ദേഹം സമര്‍പ്പിച്ചതോടെ സ്‌റ്റേജില്‍ നിറയെ കയ്യടി. മമ്മൂട്ടിയുടെ ഹിറ്റ്‌ സിനിമയായ അമരത്തിലെ ഗാനമാണിത്‌. മറ്റൊരു ഗാനംകൂടി അദ്ദേഹം പാടി. പ്രശസ്‌ത ഹോളിവുഡ്‌ ഗായകന്‍ മോഹിത്‌ ചൗഹാനൊപ്പം വീ ഷാല്‍ ഓവര്‍ കം എന്ന ഗാനം ആലപിച്ചാണ്‌ ജസ്റ്റീസ്‌ കുര്യന്‍ ജോസഫ്‌ ദുരിതക്കയത്തിലകപ്പെട്ട നാടിനെ സാന്ത്വനിപ്പിച്ചത്‌. ഉത്‌കൃഷ്ടമായ ഒരു ലക്ഷ്യത്തിനു വേണ്ടിയാണ്‌ എല്ലാവരും ഒന്നിച്ചതെന്നും ഇതിനായി ചെലവിടുന്ന ഊര്‍ജത്തിനു ഫലമുണ്ടാകുമെന്നും മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്ത ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്ര പറഞ്ഞു. നര്‍ത്തകിമാരായ കീര്‍ത്തന ഹരീഷ്‌, എസ്‌.ഗൗരി പ്രിയ, പത്രപ്രവര്‍ത്തക ഭദ്ര സിന്‍ഹ എന്നിവര്‍ നൃത്തച്ചുവടുകളുമായി അരങ്ങിലെത്തി. ഡല്‍ഹി ഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌ രാജേന്ദ്ര മേനോന്‍, സുപ്രീംകോടതി ജഡ്‌ജിമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുമെന്നു ഭാരവാഹികള്‍ വ്യക്തമാക്ക.