Breaking News

Trending right now:
Description
 
Aug 28, 2018

സഹായമൊഴുകുന്നു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി 714 കോടി കവിഞ്ഞു

image മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഇതുവരെ സംഭാവന ലഭിച്ചത്‌ 714.16 കോടി രൂപ. ചെക്കായും പണമായും ലഭിച്ചത്‌ 538 കോടി രൂപയാണ്‌. അവധിദിവസങ്ങളില്‍ മറ്റു ഓഫിസുകളില്‍ ലഭിച്ച ചെക്കുകളും ഡ്രാഫ്‌റ്റുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇലക്ട്രോണിക്‌ പമണിടപാടുകളിലൂടെ 131.61 കോടി രൂപയും യുപിഐ ഉള്‍പ്പെടെയുള്ള പണമിടപാടുകള്‍വഴി 44.31 കോടി രൂപയും ലഭിച്ചു. ഇതുവരെ 3.91 ലക്ഷംപേര്‍ ഓണ്‍ലൈനായി സംഭാവന നല്‍കി. തമിഴ്‌നാട്ടിലെ വേലമ്മാള്‍ എജ്യുക്കേഷനല്‍ ട്രസ്റ്റ്‌ ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്‌തു. ഇന്ത്യന്‍ ബാങ്കിന്റെ സംഭാവനയായ 4.01 കോടി രൂപയും ലഭിച്ചു. ഇതില്‍ 3.01 കോടി രൂപ ജീവനക്കാര്‍ സമാഹരിച്ചതാണ്‌. donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ്‌ വഴിയാണ്‌ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ളവര്‍ക്ക്‌ ഓണ്‍ലൈനായി പണം അടയ്‌ക്കുന്നതിന്‌ സംവിധാനം ഒരുക്കിയിട്ടുള്ളത്‌. ഐഡിബിഐ ബാങ്ക്‌, ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്ക്‌, ആക്‌സിസ്‌ ബാങ്ക്‌, പഞ്ചാബ്‌ നാഷനല്‍ ബാങ്ക്‌ എന്നിവയുടെ പേമെന്റ്‌ ഗേറ്റ്‌ വേകളും, റേസര്‍ പേ ഗേറ്റ്‌ വേ വഴിയും പണം അടയ്‌ക്കുന്നതിന്‌ സംവിധാനം ഉണ്ട്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ എത്തിയ തുകയുടെ വിശദവിവരങ്ങള്‍ക്ക്‌: bit.ly/cmdrfstast