Breaking News

Trending right now:
Description
 
Aug 27, 2018

പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും ശരിയാക്കാന്‍ വേണ്ടത്‌ 5815 കോടി രൂപ

image സംസ്ഥാനത്ത്‌ പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കാന്‍ 5815.25 കോടി രൂപ വേണമെന്നു പൊതുമരാമത്ത്‌ വകുപ്പിന്റെ വിലയിരുത്തല്‍. മൊത്തം 34,732 കിലോമീറ്റര്‍ റോഡാണ്‌ തകര്‍ന്നത്‌. 218 പാലങ്ങള്‍ക്കു കേടുപാടുണ്ട്‌. കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ്‌ കടുതല്‍ നാശം. ഉരുള്‍പൊട്ടലില്‍ 25 ഇടങ്ങളില്‍ റോഡ്‌ തകര്‍ന്നു. 5774 കിലോമീറ്റര്‍ റോഡിലെ കുഴികള്‍ നികത്താന്‍ മാത്രം 368 കോടി രൂപ വേണ്ടിവരും. ചെറിയ റോഡുകള്‍ മുതല്‍ സംസ്ഥാന പാതകള്‍ വരെയുള്ളവയുടെ പുനര്‍നിര്‍മാണത്തിനു 4976.08 കോടി രൂപയാണ്‌ വേണ്ടത്‌. പ്രളയത്തെ തുടര്‍ന്ന്‌ റോഡില്‍ അടിഞ്ഞ മാലിന്യങ്ങള്‍ നീക്കാന്‍ അഞ്ചുകോടിരൂപയും തകര്‍ന്ന റോഡിലെ പാറയും ചെളിയും നീക്കാന്‍ 18 കോടി രൂപയും പൊതുമരാമത്ത്‌ വകുപ്പ്‌ ഇതുവരെ ചെലവഴിച്ചു. അടിയന്തരമായി നടത്തേണ്ട അറ്റകുറ്റപ്പണികള്‍ക്ക്‌ 1000 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്‌. നിലവിലുള്ള റോഡ്‌ വികസന പദ്ധതികളെ ബാധിക്കാതെ 5000 കോടിയിലേറെ ഇനിയും കണ്ടെത്തേണ്ടിവരുമെന്നാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ പറയുന്നത്‌.