Breaking News

Trending right now:
Description
 
Aug 27, 2018

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ നാളെ രാഹുല്‍ എത്തും

image പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാനുമായി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചൊവ്വാഴ്‌ച കേരളത്തിലെത്തും. 29നു ഡല്‍ഹിക്കു മടങ്ങും. നാളെ രാവിലെ 9.45ന്‌ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ 10നു ഹെലികോപ്‌റ്ററില്‍ ചെങ്ങന്നൂരിലേക്കു പോകും. അവിടെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചശേഷം ഉച്ചയോടെ ആലപ്പുഴയിലെത്തും. പ്രളയദുരന്തത്തില്‍പ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കുന്ന സ്വീകരണച്ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. മഴക്കെടുതിയില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക്‌ കെപിസിസി നിര്‍മിച്ചു നല്‍കുന്ന ആയിരം വീടുകളില്‍ 20 വീടുകള്‍ നിര്‍മിക്കുന്നതിനുള്ള തുക ചടങ്ങില്‍ രാഹുല്‍ഗാന്ധിക്കു കൈമാറും. തുടര്‍ന്ന്‌ ചാലക്കുടിയില്‍ ദുരിതബാധിതര സന്ദര്‍ശിക്കും. റോഡുമാര്‍ഗം ആലുവ, പറവൂര്‍ എന്നിവിടങ്ങളിലെത്തി പ്രളയബാധിത പ്രദേശങ്ങളും ക്യാംപുകളും സന്ദര്‍ശിക്കും. 29നു എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിക്കുന്ന രാഹുല്‍ എറണാകുളം ഡിസിസിയുടെ ദുരിതാശ്വാസ സഹായയാത്ര ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. തുടര്‍ന്ന്‌ കോഴിക്കോട്ട്‌ എത്തുന്ന അദ്ദേഹം ഹെലികോപ്‌റ്ററില്‍ വയനാട്ടിലേക്കു പോകും. 11.30 മുതല്‍ കോട്ടാത്തല വില്ലേജിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷമായിരിക്കും ഡല്‍ഹിയിലേക്ക്‌ മടങ്ങുന്നത്‌.