Breaking News

Trending right now:
Description
 
Aug 27, 2018

സ്റ്റാന്‍ലിന്‍ ഡിഎംകെ പ്രസിഡന്റ്‌; പ്രഖ്യാപനം നാളെ

image എം.കരുണാനിധിയുടെ പിന്‍ഗാമിയായി ഡിഎംകെ തലപ്പത്ത്‌ എം.കെ.സ്റ്റാലിന്‍തന്നെ. ചൊവ്വാഴ്‌ച പാര്‍ട്ടി ആസ്ഥാനമായ ചെന്നൈയിലെ അണ്ണാ അറിവാലയത്തില്‍ നടക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നിലവിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ മുതിര്‍ന്ന നേതാവ്‌ ദുരൈമുരുകന്‍ പുതിയ ട്രഷററാകും. പതിറ്റാണ്ടുകളോളം പാര്‍ട്ടിയെ നയിച്ച കരുണാനിധിയുടെ ദേഹവിയോഗത്തെ തുടര്‍ന്നാണ്‌ അറുപത്തിയഞ്ചുകാരനായ സ്റ്റാന്‍ലിന്‍ നേതൃസ്ഥാനത്തേക്കു വരുന്നത്‌. ഔപചാരിക നടപടികളുടെ ഭാഗമായി സ്റ്റാന്‍ലിന്‍ ഞായറാഴ്‌ച നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുംമുമ്പ്‌ സ്റ്റാന്‍ലിന്‍ അമ്മ ദയാലു അമ്മാളിനെ സന്ദര്‍ശിച്ച്‌ അനുഗ്രഹംതേടി. പാര്‍ട്ടിയുടെ 65 ജില്ലാ സെക്രട്ടറിമാരുടെയും പിന്തുണ സ്റ്റാന്‍ലിനും സംഘത്തിനുമുണ്ട്‌. കരുണാനിധിയുടെ ഇളയമകനായ സ്റ്റാന്‍ലിന്‍ ഡിഎംകെ ട്രഷറര്‍, വര്‍ക്കിങ്‌ പ്രസിഡന്റ്‌, യുവജനവിഭാഗം സെക്രട്ടറി ഉള്‍പ്പെടെ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്‌. പാര്‍ട്ടിയില്‍നിന്നു പുറത്തായ സഹോദരന്‍ എം.കെ.അഴഗിരി പരസ്യ വെല്ലുവിളിയുമായി രംഗത്തുണ്ടെങ്കിലും സംഘടനയില്‍ സ്റ്റാന്‍ലിന്റെ ആധിപത്യം പൂര്‍ണമാണ്‌. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മൂന്നുവര്‍ഷംമുമ്പാണ്‌ അഴഗിരിയെ പുറത്താക്കിയത്‌.