Breaking News

Trending right now:
Description
 
Aug 27, 2018

പൊതുസ്ഥലത്തെ സമരത്തിന്‌ അനുമതിലഭിച്ചില്ല; ഹാര്‍ദിക്‌ പട്ടേല്‍ വീട്ടില്‍ നിരാഹാരസമരം ആരംഭിച്ചു

image സംവരണ പ്രക്ഷോഭത്തിന്റെ മൂന്നാം വാര്‍ഷികം പ്രമാണിച്ച്‌ അനിശ്ചിതകാല സമരത്തിന്‌ പൊതുസ്ഥലം അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന്‌ പട്ടേല്‍ സംവരണ പ്രക്ഷോഭ നായകന്‍ ഹാര്‍ദിക്‌ പട്ടേല്‍ തന്റെ കൃഷിയിട വസതിയില്‍ സമരം ആരംഭിച്ചു. ബിജെപി സര്‍ക്കാര്‍ പൊതുസ്ഥലത്തെ സമരത്തിന്‌ അനുമതി നിഷേധിച്ചതാണ്‌ ഇത്തരത്തില്‍ സമരത്തിന്‌ ഹാര്‍ദിക്‌ പട്ടേലിനെ പ്രേരിപ്പിച്ചത്‌. അനുയായികളെ ഇങ്ങോട്ട്‌ കടത്തിവിടുന്നത്‌ പൊലീസ്‌ തടഞ്ഞിരിക്കുകയാണ്‌. വീടിന്‌ കനത്ത കാവലാണ്‌ പൊലീസ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ആം ആദ്‌മി പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ പട്ടേലിനെ സന്ദര്‍ശിക്കുകയും പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കേജരിവാളിന്റെ പിന്തുണ അറിയിക്കുകയും ചെയ്‌തു. ദലിത്‌ നേതാവും സ്വതന്ത്ര എംഎല്‍എയുമായ ജിഗ്നേഷ്‌ മേവാനിയും പട്ടേലിനെ സന്ദര്‍ശിച്ചു പിന്തുണ അറിയിച്ചു.