Breaking News

Trending right now:
Description
 
Aug 27, 2018

മോദി ഭരണത്തില്‍ നീതിന്യായസംവിധാനം തകര്‍ന്നു: രാഹുല്‍

image രാജ്യത്തെ നീതിന്യായ സംവിധാനവും തിരഞ്ഞെടുപ്പു കമ്മീഷനും സാമ്പത്തികരംഗം നിയന്ത്രിക്കുന്ന റിസര്‍വ്‌ ബാങ്കും തകര്‍ന്നുവെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വ്യക്തമാക്കി. ലണ്ടനില്‍ ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2014നു മുമ്പ്‌ ഒരു വികസനവും ഇന്ത്യയിലുണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന രാജ്യത്തെ ഇന്ത്യാക്കാരെ അപമാനിക്കുന്നതിനു തുല്യമാണ്‌. ലോകത്തിന്റെ ഭാവി ഇന്ത്യാക്കാരിലാണ്‌. നമുക്ക്‌ അതിനു കഴിയും. അതിനായി ജനതയെ സഹായിക്കാന്‍ കോണ്‍ഗ്രസ്‌ ഒപ്പമുണ്ടാകും. സര്‍ക്കാരില്‍നിന്നു ഒന്നും ലഭിച്ചിട്ടില്ലെന്നാണ്‌ രാജ്യത്തെ ദലിതരും കര്‍ഷകരും ആദിവാസികളും ന്യൂനപക്ഷവും പറയുന്നത്‌. എതിര്‍ത്തുസംസാരിച്ചാല്‍ അവരെ തല്ലിച്ചതയ്‌ക്കും. റഫേല്‍ ഇടപാടില്‍ വ്യാപകമായ ക്രമക്കേട്‌ നടന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.