Breaking News

Trending right now:
Description
 
Aug 27, 2018

കേരളത്തിന്‌ അധിക ധനസഹായം നല്‍കുമെന്നു മോദി

image പ്രളയക്കെടുതിയില്‍പെട്ട കേരളത്തിന്‌ ദേശീയ ദുരന്ത പ്രതികരണനിധിയുടെ മാനദണ്ഡമനുസരിച്ച്‌ അധിക ധനസഹായം നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ്‌. ഗവര്‍ണര്‍ പി.സദാശിവം സംസ്ഥാനത്തിന്റെ നിലവിലെ അവസ്ഥയും രക്ഷാ-പുനരധിവാസ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി കൂടുതല്‍ സഹായം തേടിയതോടെയാണ്‌ അദ്ദേഹം ഉറപ്പ്‌ നല്‍കിയത്‌. രക്ഷാപ്രവര്‍ത്തനം തീരുന്ന മുറയ്‌ക്ക്‌ നഷ്ടക്കണക്കുകള്‍ കാണിച്ചു പുതിയ നിവേദനം സംസ്ഥാനം നല്‍കുമെന്നാണ്‌ കരുതുന്നത്‌. ഈ കാലതാമസം പരിഗണിച്ചാണ്‌ 600 കോടി രൂപ നേരത്തെ അനുവദിച്ചത്‌. ഇത്‌ മുന്‍കൂര്‍ തുകമാത്രമാണ്‌. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്കു കേരളത്തിനു 562.45 കോടി രൂപ നേരത്തെ നല്‍കിയിട്ടുണ്ട്‌. സാമ്പത്തിക സഹായത്തിനു പുറമേ ആഹാരം, മരുന്ന്‌, ജലം, ധാന്യങ്ങള്‍ എന്നിവയും ആവശ്യാനുസരണം എത്തിച്ചു. നടപടിക്രമങ്ങള്‍ ഒഴിവാക്കിയാണ്‌ ഈ സഹായങ്ങളൊക്കെയും നല്‍കിയത്‌. രക്ഷാപ്രവര്‍ത്തനം താന്‍ കൃത്യമായി നിരീക്ഷിച്ചിരുന്നുവെന്നും മോദി വ്യക്തമാക്കി.