Breaking News

Trending right now:
Description
 
Aug 26, 2018

നോട്ട്‌ 5 സ്‌മാര്‍ട്ട്‌ ഫോണ്‍ ഇന്‍ഫിനിക്‌സ്‌ പുറത്തിറക്കി

image ചൈനീസ്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ നിര്‍മാതാക്കളായ ഇന്‍ഫിനിക്‌സ്‌ തങ്ങളുടെ ആദ്യ ആന്‍ഡ്രോയ്‌ഡ്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്‍ഫിനിക്‌സ്‌ നോട്ട്‌ 5 എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. മൂന്ന്‌ ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള നോട്ട്‌ 5ന്‌ 9,999 രൂപയാണ്‌ വില. 5.99 ഇഞ്ച്‌ ഡിസ്‌പ്ലേ, മീഡിയ ടെക്‌ ഹെലിയോ പി 23 പ്രോസസര്‍, ആന്‍ഡ്രോയിഡ്‌ 8.1 ഓറിയോ ഒഎസ്‌, 12 എംപി പിന്‍കാമറ, 16 എംപി സെല്‍ഫികാമറ, 4500 എംഎഎച്ച്‌ ബാറ്ററി തുടങ്ങിയവയാണ്‌ ഫീച്ചറുകള്‍. ഐസ്‌ ബ്ലൂ, മിലന്‍ ബ്ലാക്ക്‌, ബെര്‍ലിന്‍ ഗ്രെ എ്‌ന്നീ മൂന്നുനിറങ്ങളില്‍ ലഭ്യമാണ്‌. നാല്‌ ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മറ്റൊരു വേരിയന്റും കമ്പനി അവതരിപ്പിച്ചു. ഇതിന്‌ 11,999 രൂപയാണ്‌ വില. ഈമാസം 31 മുതല്‍ ഫോണ്‍ ലഭ്യമാകും. ഫ്‌ളിപ്‌കാര്‍ട്ടിലൂടെയാണ്‌ വില്‍പ്പന. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ്‌ ഇന്‍ഫിനിക്‌സ്‌ നോട്ട്‌ 5 ഫോണ്‍ അവതരിപ്പിച്ചത്‌.