Breaking News

Trending right now:
Description
 
Aug 26, 2018

ഏഷ്യന്‍ ഗെയിംസ്‌: ഷോട്ട്‌ പുട്ടില്‍ ഇന്ത്യയ്‌ക്ക്‌ സ്വര്‍ണം

image ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക്‌ വീണ്ടും സ്വര്‍ണം. പുരുഷന്മാരുടെ ഷോട്ട്‌പുട്ടിലാണ്‌ 22 കാരനായ തജീന്ദര്‍പാല്‍ സിംഗ്‌ സ്വര്‍ണം നേടിയത്‌. 20.75 മീറ്റര്‍ എന്ന ഏഷ്യന്‍ ഗെയിംസ്‌ റിക്കാര്‍ഡോടെയാണ്‌ അദ്ദേഹം സ്വര്‍ണം സ്വന്തമാക്കിയത്‌. ഇതോടെ ഓംപ്രകാശ്‌ കര്‍ഹാനയുടെ ആറുവര്‍ഷം പഴക്കമുള്ള റിക്കാര്‍ഡ്‌ തജീന്ദര്‍പാല്‍ സിങിന്‌ തകര്‍ക്കാനായി. ചൈനയുടെ ലിയു യാങ്‌ വെള്ളിയും കസാകിസ്‌താന്റെ ഇവാന്‍ ഇവാനോവ്‌ വെങ്കലവും നേടി. ഷോട്ട്‌പുട്ടിലെ സ്വര്‍ണ്ണത്തോടെ ഗെയിംസില്‍ ഇതുവരെ ഏഴു സ്വര്‍ണം ഇന്ത്യയ്‌ക്ക്‌ ലഭിച്ചു. അഞ്ച്‌ വെള്ളിയും 17 വെങ്കലവും അടക്കം ആകെ 29 മെഡലുകളുണ്ട്‌.