Breaking News

Trending right now:
Description
 
Aug 26, 2018

ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ കോണ്‍ഗ്രസ്‌ പ്രചരണം തുടങ്ങി

image 2019 ലോക്‌ സഭാ തിരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ ഏകോപനം, പ്രകടന പത്രിക തയാറാക്കല്‍, പ്രചാരണം തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടി മൂന്ന്‌ നിര്‍ണായക കമ്മിറ്റികള്‍ രൂപികരിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അശോക്‌ ഗെഹ്ലോട്ട്‌ ഇക്കാര്യം ഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്‌ തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കോര്‍ ഗ്രൂപ്പില്‍ കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവ്‌ ഏ.കെ.ആന്റണിയും കെ.സി.വേണുഗോപാലും പ്രകടനപത്രികാ സമിതിയില്‍ ബിന്ദു കൃഷ്‌ണയും ശശരി തരൂരും പ്രചാരണ കമ്മിറ്റിയില്‍ വി.ഡി.സതീശനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ ഏകോപനം ലക്ഷ്യമിട്ട്‌ രൂപീകരിച്ച കോര്‍ഗ്രൂപ്പ്‌ കമ്മിറ്റിതന്നെയാണ്‌ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. പുതിയ ഒമ്പതംഗ കോര്‍ഗ്രൂപ്പ്‌ കമ്മിറ്റിയില്‍ പി.ചിദംബരം, ജി.എ്‌ന്‍.ആസാദ്‌, മല്ലികാര്‍ജ്ജുന ഖാര്‍ഗെ എ്‌ന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.