Breaking News

Trending right now:
Description
 
Aug 26, 2018

കേരളത്തിന്‌ ആപ്പിളിന്റെ സഹായവും

image കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക്‌ സഹായവുമായി ആപ്പിള്‍ കമ്പനിയും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഏഴു കോടി രൂപ സംഭാവന നല്‍കുമെന്നു ആപ്പിള്‍ കമ്പനി പ്രഖ്യാപിച്ചു. ശനിയാഴ്‌ചയാണ്‌ ഇത്തരത്തിലൊരു പ്രഖ്യാനം. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കേരളത്തിലെ ജനങ്ങളെ പിന്തുണച്ച്‌ ബാനറും എത്തിയിട്ടുണ്ട്‌. കേരളത്തിലുണ്ടായ ഈ ദുരിതത്തില്‍ ഞങ്ങള്‍ അതിയായി ദുഖിക്കുന്നു. സംസ്ഥാനത്ത്‌ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഏഴുകോടിരൂപ സംഭാവന ചെയ്യുകയാണ്‌.ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക്‌ വീടുകള്‍ നിര്‍മിക്കാനും സ്‌കൂളുകള്‍ പുനര്‍നിര്‍മിക്കാനുമാണ്‌ ഈ തുകയെന്നും ആപ്പിള്‍ കമ്പനി പറയുന്നു. ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നല്‍കുന്നതിനായി ആപ്പിള്‍ ആപ്പ്‌ സ്റ്റോര്‍, ആപ്പിള്‍ ഐട്യൂണ്‍സ്‌ സ്റ്റോറിലും ഡൊണേഷന്‍ ബട്ടമുകള്‍ ചേര്‍ത്തിട്ടുണ്ട്‌. ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക്‌ അഞ്ച്‌ ഡോളര്‍ മുതല്‍ 200 ഡോളര്‍വരെ ഡെബിറ്റ്‌, ക്രെഡിറ്റ്‌ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ മെഴ്‌സി കോര്‍പ്പസിലേക്ക്‌ സംഭാവന ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആപ്പിള്‍ കമ്പനി അറിയിച്ചു.