Breaking News

Trending right now:
Description
 
Aug 26, 2018

മലയാളികള്‍ നാണംകെട്ട വിഭാഗമാണെന്നു അര്‍ണബ്‌ ഗോസ്വാമി

image പ്രമുഖ മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക്‌ ടിവിയുടെ മാനേജിങ്‌ ഡയറക്ടറുമായ അര്‍ണബ്‌ ഗോസ്വാമി, മലയാളികള്‍ നാണംകെട്ട വിഭാഗമാണെന്നു പരാമര്‍ശിച്ചത്‌ ഏറെ വിവാദമായി. ഇതിനെതിരെ റിപ്പബ്ലിക്‌ ടിവിയുടെ ഫേസ്‌ബുക്ക്‌ പേജിലും അര്‍ണബിന്റെ പേജിലും പ്രതിഷേധം. നവമാധ്യമങ്ങളില്‍ അര്‍ണബിനെതിരെ ട്രോളുകളും കമന്റുകളും നിറഞ്ഞുകഴിഞ്ഞു. ചാനല്‍ ചര്‍ച്ചയ്‌ക്കിടെയായിരുന്നു വിവാദ പരാമര്‍ശം. യുഎഇ കേരളത്തിന്‌ ദുരിതാശ്വാസമായി 700 കോടി രൂപ അനുവദിച്ചുവെന്നും മറിച്ചുമുള്ള വാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. ശക്തമായ ചര്‍ച്ചക്കിടെയാണ്‌ അര്‍ണബ്‌ ഗോസ്വാമി കേരളത്തിലെ ജനങ്ങളെ മോശമായി പരാമര്‍ശിച്ചത്‌. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചവര്‍ ദേശവിരുദ്ധരും നാണംകെട്ടവരും പെയ്‌ഡ്‌ ഏജന്റുമാണ്‌. ഇന്ത്യയിലെ ഏറ്റവും നാണംകെട്ട ജനത എന്നാണ്‌ കേരളീയരെ അര്‍ണബ്‌ വിശേഷിപ്പിച്ചത്‌. എന്തൊരു നാണംകെട്ട വിഭാഗം ഇന്ത്യാക്കാരാണിത്‌. എന്തൊരു നാണക്കേടാണിത്‌. എന്തൊരു ഗൂഢാലോചനയാണിത്‌. എന്തൊരു വിലകുറഞ്ഞ പ്രവര്‍ത്തിയാണിത്‌. എനിക്ക്‌ മനസിലാകുന്നില്ല. ഇതിലൂടെ അവര്‍ക്ക്‌ എന്താണ്‌ ലഭിക്കുന്നത്‌. സ്വന്തം രാജ്യത്തെ മോശമാക്കുന്നതിനാണോ അവര്‍ക്ക്‌ പണം ലഭിക്കുന്നത്‌. അവരേതെങ്കിലും സംഘത്തിന്റെ ഭാഗമാണോ. ആരാണ്‌ അവര്‍ക്ക്‌ ഫണ്ട്‌ നല്‍കുന്നത്‌. വിഷയം എന്താണെന്നാല്‍ ഇവര്‍ ഇന്ത്യയെ അപമാനിക്കാനുള്ള നീക്കമാണെന്നും അര്‍ണബ്‌ പറഞ്ഞു.