Breaking News

Trending right now:
Description
 
Feb 11, 2013

ഓസ്‌ട്രേലിയയില്‍ ഗര്‍ഭഛിദ്രമരുന്ന്‌ ഉപയോഗിക്കുന്നവര്‍ വര്‍ധിച്ചു

image ഓസ്‌ട്രേലിയയില്‍ ഗര്‍ഭഛിദ്രമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌. ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ആര്‍യു 486 എന്ന മരുന്ന്‌ ഡോക്ടറുടെ നിര്‍ദേശം കൂടാതെ വീടുകളില്‍ ഉപയോഗിക്കുന്നവരാണ്‌ ഏറെയും. ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ പലര്‍ക്കും പണമില്ല എന്നതാണ്‌ ഇതിനു കാരണമായി പറയുന്നത്‌. ഇക്കാരണത്താല്‍ ഇവര്‍ മരുന്ന്‌ നേരിട്ട്‌ വാങ്ങുകയാണ്‌. ഇതുകൂടാതെ ഇന്റര്‍നെറ്റിലൂടെ മരുന്നിന്റെ ലഭ്യത വ്യാപകമാവുകയും ആവശ്യക്കാരുടെ ലഭ്യത വര്‍ധിക്കുന്നതിന്‌ ഇടയാക്കുന്നുണ്ട്‌. വിവാദമായതിനെ തുടര്‍ന്ന്‌ ഈ മരുന്ന്‌ നിരോധിക്കപ്പെട്ടിരുന്നു. മരുന്നുകളുടെ അധിക ഉപയോഗത്തെക്കുറിച്ചും അനാവശ്യവും തുടരെയുമുള്ള ഗര്‍ഭഛിദ്രത്തെക്കുറിച്ചുള്ള അറിവില്ലായ്‌മയാണ്‌ മരുന്നിന്റെ ഉപയോഗം വര്‍ധിക്കാന്‍ കാരണമായത്‌.