Breaking News

Trending right now:
Description
 
Aug 25, 2018

പമ്പയില്‍ രണ്ട്‌ ബെയ്‌ലി പാലങ്ങളുടെ നിര്‍മാണം സൈന്യത്തിന്‌

image പ്രളയജലത്തില്‍ പമ്പ ത്രിവേണിയില്‍ നശിച്ച പാലങ്ങള്‍ക്കു പകരം കരസേന രണ്ട്‌ ബെയ്‌ലി പാലങ്ങള്‍ നിര്‍മിക്കും. നേരത്തെ സജ്ജമാക്കിയ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച്‌ എളുപ്പത്തില്‍ നിര്‍മിക്കുന്ന താല്‍ക്കാലിക പാലമാണിത്‌. വെള്ളപ്പൊക്കത്തില്‍ പാലങ്ങള്‍ നശിച്ചതിനാല്‍ ചിങ്ങമാസം ഓണം പൂജകള്‍ക്കു സന്നിധാനത്തില്‍ എത്താന്‍ സാധിക്കാതായിരിക്കുകയാണ്‌. അടുത്തമാസം നട തുറക്കുന്നതിനു മുമ്പു പാലങ്ങള്‍ പൂര്‍ത്തികരിക്കാനാണ്‌ തീരുമാനം. ബെയ്‌ലി പാലത്തില്‍ ഒന്ന്‌ ഭക്തര്‍ക്കു നടന്നുപോകാനും മറ്റൊന്ന്‌ ആംബുലന്‍സ്‌ അടക്കം അത്യാവശ്യ വാഹനങ്ങള്‍ കടന്നുപോകാനുള്ളതാണ്‌. പമ്പ ഹില്‍ടോപ്പില്‍ തുടങ്ങി പമ്പാ ഗണപതിക്ഷേത്രംവരെ ബന്ധിപ്പിച്ചായിരിക്കും പാലം. പമ്പാ നദിക്കരയില്‍ ഇനി കോണ്‍ക്രീറ്റ്‌ നിര്‍മാണങ്ങള്‍ ഉണ്ടാവില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.