Breaking News

Trending right now:
Description
 
Aug 25, 2018

ദുരിതാശ്വാസ ക്യാംപുകളില്‍ 8.5 ലക്ഷം പേര്‍ക്ക്‌ ഇന്നു ഓണസദ്യ

image മഹാപ്രളയത്തെ തുടര്‍ന്ന്‌ വീടുകളില്‍ മടങ്ങിയെത്താന്‍ കഴിയാത്ത 8,69,224 പേര്‍ ഇന്നു ദുരിതാശ്വാസ ക്യാംപുകളില്‍ തിരുവോണ സദ്യയുണ്ണും. ക്യാംപുകളില്‍ കഴിയുന്ന ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും സദ്യയൊരുക്കാന്‍ വിവിധ സന്നദ്ധസംഘടനകളും വ്യക്തികളും രംഗത്ത്‌ എത്തിയിട്ടുണ്ട്‌. ഉത്രാടദിനമായ ഇന്നലെ 1.85 ലക്ഷം ആളുകള്‍ വിടുകളിലേക്ക്‌ മടങ്ങിയിരുന്നു. കലിതുള്ളി ഇറങ്ങിയ കാലവര്‍ഷത്തില്‍ കുത്തിയൊലിച്ചു പോയത്‌ മലയാളികളുടെ ഓണം മാത്രമല്ല, ഒരു ജീവിതം മുഴുവനുമെടുത്ത്‌ കെട്ടിപ്പെടുത്ത സമ്പാദ്യങ്ങളും കൂടിയായിരുന്നു. പൂക്കളം വിരിയേണ്ട മുറ്റങ്ങളില്‍ വെള്ളക്കെട്ട്‌ മാത്രം. പ്രളയം ദുരന്തം വിതച്ചതോടെ ഓണാഘോഷം വേണ്ടെന്ന തീരുമാനത്തിലാണ്‌ മലയാളികള്‍. സര്‍ക്കാരും ഓണാഘോഷം ഉപേക്ഷിച്ചു. വിവിധ സംഘടനങ്ങളും ഓണാഘോഷങ്ങള്‍ വേണ്ടെന്നുവച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി തൃശൂരില്‍ നടത്തിവന്നിരുന്ന പുലികളിയും ഇത്തവണയില്ല.