Breaking News

Trending right now:
Description
 
Aug 25, 2018

കാലംചെയ്‌ത തോമസ്‌ മാര്‍ അത്തനാസിയോസിന്റെ കബറടക്കം ഞായറാഴ്‌ച

image കാലംചെയ്‌ത മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ സീനിയര്‍ മെത്രാപ്പോലിത്തയും ചെങ്ങന്നൂര്‍ ഭദ്രാസനാധിപനുമായ തോമസ്‌ മാര്‍ അത്തനാസിയോസിന്റെ കബറടക്കം നാളെ ഓതറ ദയറായില്‍ നടക്കും. മൂന്നിനു നടക്കുന്ന കബറടക്ക ശുശ്രൂഷകള്‍ക്ക്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വംവഹിക്കും. ഇന്ന്‌ ഉച്ചയ്‌ക്ക്‌ ഒരുമണിയോടെ പുത്തന്‍കാവ്‌ കത്തീഡ്രലില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനു വയ്‌ക്കും. നാളെ കുര്‍ബാനയ്‌ക്കുശേഷം ഒരുമണിയോടെ നഗരികാണിക്കല്‍ പുത്തന്‍കാവ്‌ കത്തീഡ്രലില്‍നിന്ന്‌ ഓതറ ദയറിയിലേക്ക്‌ നടത്തും. തുടര്‍ന്നാണ്‌ കബറടക്ക ശുശ്രൂഷകള്‍. വെള്ളിയാഴ്‌ച രാവിലെ അഞ്ചരയോടെ എറണാകുളം നോര്‍ത്ത്‌ റെയില്‍വേ സ്‌റ്റേഷനും സൗത്ത്‌ സ്‌റ്റേഷനും ഇടയില്‍ പുല്ലേപ്പടി പാലത്തിനു സമീപം ട്രെയിനില്‍നിന്നു വീണതിനെ തുടര്‍ന്നാണ്‌ അന്ത്യം. ഗുജറാത്തില്‍നിന്ന്‌ രാജധാന എക്‌സ്‌പ്രസില്‍ വരുകയായിരുന്നുു. ഇറങ്ങുന്നതിനായി വാതിലിനു സമീപത്തേക്ക്‌ നീങ്ങിയപ്പോള്‍ തെന്നിവീഴുകയായിരുന്നുവെന്നാണ്‌ പ്രാഥമിക നിഗമനം.