Breaking News

Trending right now:
Description
 
Aug 25, 2018

ദുരിതാശ്വാസ സഹായം: നയം മാറ്റണമെന്ന്‌ കണ്ണന്താനം

image വെള്ളപ്പൊക്ക കെടുതിയില്‍ തകര്‍ന്ന കേരളത്തിലേക്ക്‌ ദുരിതാശ്വാസമായി വിദേശ രാജ്യങ്ങളില്‍നിന്നു കേന്ദ്രം സഹായം സ്വീകരിക്കില്ലെന്ന നയത്തില്‍ മാറ്റം വരുത്തണമെന്നു കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം. ഇക്കാര്യം ആവശ്യപ്പെട്ട്‌ അദ്ദേഹം മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തി. കേരളം പ്രളയക്കെടുതിയില്‍നിന്നു കരകയറാന്‍ വന്‍തുകതന്നെ ആവശ്യമായി വരും. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന അടിയന്തര സഹായം കേരളത്തിന്‍ അപര്യാപ്‌തമാണ്‌. ദുരന്തത്തിന്റെ വ്യാപ്‌തി കണക്കിലെടുത്തും പുനരധിവാസത്തിന്‌ ആവശ്യമായ ഭീമമായ ചെലവ്‌ കണക്കിലെടുത്തും കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ മാറ്റംവരുത്തുകയാണ്‌ വേണ്ടത്‌. 14വര്‍ഷമായി തുടര്‍ന്നുവരുന്ന നയമാണെങ്കില്‍പോലും കേരളത്തിന്റെ സാഹചര്യത്തില്‍ ഇപ്പോള്‍ ഇത്‌ മാറ്റംവരുത്തേണ്ടത്‌ അനിവാര്യമാണെന്നു കണ്ണന്താനം വ്യക്തമാക്കി. ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങുമായും വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും അല്‍ഫോന്‍സ്‌ കണ്ണന്താനം ഇക്കാര്യം ചര്‍ച്ചചെയ്യുകയും ചെയ്‌തു.