Breaking News

Trending right now:
Description
 
Aug 25, 2018

മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ ഉയര്‍ത്തരുതെന്ന്‌ സുപ്രീംകോടതി

image മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 139-140 അടിയില്‍നിന്ന്‌ ഉയര്‍ത്താന്‍ പാടില്ലെന്നു സുപ്രീംകോടതി. മുല്ലപ്പെരിയാര്‍ ഉപസമിതിയുടെ ഈ തീരുമാനം ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ ശരിവയ്‌ക്കുകയായിരുന്നു. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 139.99 അടിയാണെന്നു ഉപസമിതിയില്‍ തമിഴ്‌നാട്‌ വ്യക്തമാക്കിയിരുന്നു. ഈ നില ഈമാസം 31വരെ തുടരണമെന്നാണ്‌ കോടതിയുടെ നിര്‍ദേശം. നിയമങ്ങളും മനുഷ്യജീവന്റെ സുരക്ഷയുമാണ്‌ ഇപ്പോഴത്തെ ഹര്‍ജിയിലൂടെ ഉന്നയിച്ചിട്ടുള്ള പ്രശ്‌നമെന്നും കേരളവും തമിഴ്‌നാടുമായി മുല്ലപ്പെരിയാര്‍ അണക്കെട്ടു സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ക്കു അതുമായി ബന്ധമില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, ജലനിരപ്പ്‌ ഉയര്‍ത്താനുള്ള കോടതി ഉത്തരവിനെ മറികടക്കുകയെന്ന ഗൂഢലക്ഷ്യമാണ്‌ കേരളത്തിന്റേതെന്നാണ്‌ തമിഴ്‌നാടിന്റെ വാദം. സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കമല്ല, മനുഷ്യജീവന്‍ മാത്രമാണ്‌ തങ്ങളുടെ വിഷയമെന്നു ഹര്‍ജിക്കാനുവേണ്ടി അഭിഭാഷകന്‍ വാദിച്ചു. പ്രളയകാരണവും ദുരിതാശ്വാസ നടപടികളും വിശദീകരിച്ചു കേരളം രണ്ടു സത്യാവാങ്‌ മൂലം നല്‍കിയിരുന്നു. കേസ്‌ അടുത്തമാസം അഞ്ചിനു വീണ്ടും പരിഗണിക്കും.