Breaking News

Trending right now:
Description
 
Aug 25, 2018

ആര്‍എസ്‌എസ്‌ മുസ്ലീം ബ്രദര്‍ഹുഡ്‌ പോലെയെന്ന്‌ രാഹുല്‍

image ഭീകരസംഘടനയായ മുസ്ലീം ബ്രദര്‍ഹുഡിനു തുല്യമാണ്‌ ആര്‍എസ്‌എസ്‌ എന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്‌താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. ഭീകരസംഘടനയോട്‌ ആര്‍എസ്‌എസിനെ താരതമ്യപ്പെടുത്തിയ രാഹുല്‍ഗാന്ധി മാപ്പുപറയണമെന്നു ബിജെപി വക്താവ്‌ സംബിത്‌ പത്ര ആവശ്യപ്പെട്ടു. പക്വതയും വിവേകവുമില്ലാത്ത പരാമര്‍ശമാണ്‌ രാഹുല്‍ നടത്തിയത്‌. പ്രധാനമന്ത്രിയോടും ആര്‍എസ്‌എസിനോടും കടുത്ത വിദ്വേഷമാണ്‌ രാഹുലിനുള്ളത്‌. അതുകൊണ്ടാണ്‌ ഇത്തരത്തില്‍ സംസാരിക്കുന്നത്‌. ഇന്ത്യയെന്ന ആശയത്തെ കൊല്ലാനുള്ള കരാര്‍ പണി രാഹുല്‍ അവസാനിപ്പിക്കണമെന്നും സംബിത്‌ പത്ര ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ലണ്ടനിലെ ബര്‍ലിനില്‍ പ്രവാസി കോണ്‍ഗ്രസ്‌ നടത്തിയ പരിപാടിയില്‍ പങ്കെടുത്തു പ്രസംഗിക്കുന്നതിനിടെയാണ്‌ വിവിധരാജ്യങ്ങള്‍ ഭീകരസംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മുസ്ലീം ബ്രദര്‍ഹുഡിനോട്‌ ആര്‍എസ്‌എസിനെ താരതമ്യപ്പെടുത്തി രാഹുല്‍ പ്രസംഗിച്ചത്‌. രാജ്യത്തെ സ്ഥാപനങ്ങലെ മുഴുവനായി പിടിച്ചടക്കാനാണ്‌ ആര്‍എസ്‌എസിന്റെ ശ്രമം. നമ്മുടെ രീതികള്‍തന്നെ അവര്‍ മാറ്റുന്നു. മുസ്ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ അറബ്‌ രാജ്യങ്ങളില്‍മാത്രമാണ്‌ ഈ രീതികള്‍ ഉണ്ടായിരുന്നത്‌. ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍എസ്‌എസ്‌ ശ്രമിക്കുകയാണ്‌. രാജ്യത്ത്‌ സംഘര്‍ഷവും വിഭാഗിയതയും വിദ്വേഷവും സൃഷ്ടിക്കാനാണ്‌ സംഘപരിവാര്‍ശ്രമം. അതിനാല്‍ രാജ്യത്തെ ഒരുമിച്ച്‌ മുന്നോട്ട്‌ നയിക്കുകയാണ്‌ നമ്മുടെ കടമയും സംസ്‌കാരവും എന്നാണ്‌ രാഹുല്‍ പ്രസംഗിച്ചത്‌.