Breaking News

Trending right now:
Description
 
Aug 24, 2018

പ്രളയമുണ്ടാക്കിയത്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം; കേരളത്തിന്റെ സത്യവാങ്‌മൂലം

image മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു പെട്ടെന്നു വെള്ളം തുറന്നുവിട്ടതാണ്‌ കേരളത്തില്‍ പ്രളയകെടുതിയുണ്ടാകാന്‍ പ്രധാനകാരണമെന്നു സുപ്രീംകോടതിയില്‍ കേരളം സത്യവാങ്‌മൂലം നല്‍കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 13 ഷട്ടറുകളും തുറന്നതോടെ ഇടുക്കി അണക്കെട്ടില്‍നിന്നു കൂടുതല്‍ വെള്ളം ഒഴുക്കാന്‍ കേരളം നിര്‍ബന്ധിതമായെന്നും പ്രളയത്തിനു ഇതുകാരണമായെന്നും കേരളം കോടതിയെ അറിയിച്ചു. പരമാവധി ജലനിരപ്പിലേക്ക്‌ എത്തുംമുമ്പേ നിയന്ത്രിത തോതില്‍ വെള്ളം പുറത്തേക്കു വിടണമെന്നു തമിഴ്‌നാടിനോടും മേല്‍നോട്ട സമിതിയോടും കേരളം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ പ്രളയക്കെടുതിയില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമാകുകയാണ്‌. സര്‍ക്കാരിനെ പ്രതിയാക്കി പ്രതിപക്ഷവും പ്രതിരോധിച്ചു മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും നേര്‍ക്കുനേര്‍ വന്നിരിക്കുകയാണ്‌. എട്ടു ഡാമുകള്‍ തുറക്കേണ്ടിവന്നു. ഇതില്‍ പാളിച്ചയില്ലെന്നാണ്‌ കെഎസ്‌ഇബിയും വൈദ്യുതിമന്ത്രി എം.എം.മണിയും ഡാം സുരക്ഷാ അതോറിറ്റിയും വാദിക്കുന്നത്‌