Breaking News

Trending right now:
Description
 
Aug 24, 2018

ഇന്നു മുതല്‍ നാലു ദിവസം ബാങ്ക്‌ അവധി; എടിഎമ്മുകളില്‍ പണം നിറച്ചു

image ഓണത്തിന്‌ ഇന്നു മുതല്‍ തിങ്കള്‍വരെ നാലുദിവസം ബാങ്ക്‌ അവധി. പണത്തിനു ദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാന്‍ എടിഎമ്മുകളില്‍ ആവശ്യത്തിനു പണം നിറയ്‌ക്കാന്‍ ബാങ്കുകള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്‌. സംസ്ഥാനത്തെ എല്ലാ എടിഎമ്മുകളിലും പണം തീരുന്ന മുറയ്‌ക്ക്‌ നിറയ്‌ക്കാന്‍ സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതി നിര്‍ദേശം നല്‍കി. എടിഎം പ്രവര്‍ത്തിക്കാത്ത ഇടങ്ങളില്‍ മാത്രമല്ല, മറ്റു സ്ഥലങ്ങളിലും എസ്‌ബിഐയുടെ ഡെബിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ചുള്ള പോയിന്റ്‌ ഓഫ്‌ സെയില്‍ (പിഒഎസ്‌) മെഷീന്‍ ഉള്ള കടകളിലും സ്ഥാപനങ്ങളിലും നിന്നു കാര്‍ഡ്‌ സൈ്വപ്‌ ചെയ്‌ത്‌ 2000 രൂപവരെ പിന്‍വലിക്കാം. പണം കടക്കാരന്‍ നല്‍കും. പകരം ഓടോ ഇടപാടിനും 10 രൂപ കമ്മിഷന്‍ എസ്‌ബിഐ കടക്കാരന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കും. 2000 രൂപ കടക്കാരന്‍ നല്‍കിയാല്‍ 2010 രൂപ എസ്‌ബിഐയില്‍നിന്നു കടക്കാരനു ലഭിക്കും. എസ്‌ബിഐ കാര്‍ഡ്‌ ഉടമയില്‍നിന്ന്‌ ഇതിനു പ്രത്യേക ചാര്‍ജ്‌ ഈടാക്കില്ല. എസ്‌ബിഐയുടെ പിഒഎസ്‌ മെഷീനുള്ള പെട്രോള്‍ പമ്പുകളിലും ഈ സൗകര്യം ലഭ്യമാണ്‌.