Breaking News

Trending right now:
Description
 
Aug 24, 2018

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചാല്‍ കേരളത്തെ സഹായിക്കുമെന്നു പാക്‌ പ്രധാനമന്ത്രി

image പ്രളയക്കെടുതിയിലായ കേരളത്തെ സഹായിക്കാന്‍ തയാറാണെന്നു പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ഇതിന്‌ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണം. ആവശ്യമെങ്കില്‍ കേരളത്തെ സഹായിക്കാന്‍ പാക്കിസ്ഥാന്‍ ഏതുനിമിഷവും തയാറാണ്‌. പാക്‌ ജനതയുടെ പ്രാര്‍ഥനകള്‍ കേരളത്തിനൊപ്പമുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി. യുഎഇ, തായ്‌ലാന്‍ഡ്‌ തുടങ്ങിയ രാജ്യങ്ങള്‍ കേരളത്തിനു വാഗ്‌ദാനം ചെയ്‌ത സഹായം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചിരുന്നു. നിലവിലെ നയത്തില്‍ സഹായം വാങ്ങാന്‍ വകുപ്പില്ലെന്നും കേരളത്തെ പുനര്‍നിര്‍മിക്കാന്‍ കേന്ദ്രത്തിനു തനിച്ചു കഴിയുമെന്നുമാണ്‌ ഇതുസംബന്ധിച്ച്‌ എന്‍ഡിഎ സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്‌. യുഎഇ 700 കോടി രൂപയാണ്‌ സഹായ വാഗ്‌ദാനം ചെയ്‌തത്‌. സഹായവാഗ്‌ദാനം നിരസിച്ച കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ്‌ ഉയര്‍ന്നിരിക്കുന്നത്‌.