Breaking News

Trending right now:
Description
 
Aug 24, 2018

ഗ്യാസ്‌ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച്‌ നാലുവീടുകള്‍ കത്തിനശിച്ചു

image കൊല്ലം മുണ്ടയ്‌ക്കല്‍ അമൃതുകുളം കോളനിയില്‍ രാത്രി ഗ്യാസ്‌ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച്‌ നാലു വീടുകള്‍ കത്തിനശിച്ചു. വീടുകളില്‍ ഉണ്ടായിരുന്നവര്‍ സമീപത്തെ ക്ഷേത്രത്തില്‍ പോയതിനല്‍ വന്‍ ദുരന്തം ഒഴിവായി. മുന്‍സിപ്പല്‍ കോളനിയിലെ താമസക്കാരായ കൃഷ്‌ണന്‍, മാടത്തി, സാവിത്രി എന്നിവരുടെ വീടുകള്‍ പൂര്‍ണമായും ചെര്‍വാരന്റെ വീട്‌ ഭാഗികമായും നശനിച്ചു. ഇന്നലെ രാത്രി ഒമ്പതോടെയാണ്‌ സംഭവം. കൃഷ്‌ണന്റെ വീട്ടില്‍നിന്ന്‌ ഉഗ്ര സ്‌ഫോടനത്തോടെ തീഗോളം മുകളിലേക്ക്‌ ഉയരുകയായിരുന്നു. ഉടന്‍തന്നെ സമീപത്തെ വീടുകളിലേക്കും തീ പടര്‍ന്നു. രണ്ടു ഗ്യാസ്‌ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി കണ്ടെത്തി. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകടത്തിനു കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളില്‍നിന്നു ഫയര്‍ഫോഴ്‌സിന്റെ എട്ടു യൂണിറ്റുകള്‍ എത്തി രണ്ടരമണിക്കൂറുകൊണ്ടാണ്‌ തീ നിയന്ത്രണ വിധേയമാക്കിയത്‌. പൊലീസും സ്ഥലത്ത്‌ എത്തിയിരുന്നു.