Breaking News

Trending right now:
Description
 
Aug 24, 2018

തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലിത്ത ട്രെയിനില്‍നിന്നു വീണ്‌ മരിച്ചു

image മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ അത്തനാസിയോസ്‌ (80) ട്രെയിനില്‍നിന്നു വീണു മരിച്ചു. വെള്ളിയാഴ്‌ച പുലര്‍ച്ചെ എറണാകുളത്തിനും ആലുവയ്‌ക്കും ഇടയിലാണ്‌ അപകടം ഉണ്ടായത്‌. ഗുജറാത്തില്‍നിന്നു വരുന്നതിനിടെയാണ്‌ ദുരന്തം. എറണാകുളം നോര്‍ത്ത്‌ സ്‌റ്റേഷനും സൗത്ത്‌ സ്‌റ്റേഷനും ഇടയ്‌ക്കുള്ള പുല്ലേപ്പടി പാലത്തിനു സമീപത്തുവച്ചാണ്‌ സംഭവം. സൗത്ത്‌ സ്റ്റേഷനില്‍ ഇറങ്ങുന്നതിനായി വാതിലിനരുകില്‍ നില്‍ക്കുമ്പോള്‍ അബദ്ധത്തില്‍ പുറത്തേക്കു വീഴുകയായിരുന്നു. മെത്രാപ്പോലിത്ത ശുചിമുറിയില്‍ പോയതായിരുന്നുവെന്നാണ്‌ സഹയാത്രികര്‍ പറയുന്നത്‌. ഭൗതികശരീരം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. മരണവിവരം അറിഞ്ഞ്‌ നിലവധിയാളുകള്‍ ആശുപത്രിയിലേക്ക്‌ എത്തുന്നുണ്ട്‌. മൃതദേഹം പോസ്‌റ്റുമോര്‍ട്ടം ചെയ്‌ത്‌ വിട്ടുകൊടുക്കും. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ മുതിര്‍ന്ന മെത്രാപ്പോലിത്തയാണ്‌. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലായിരുന്നു അദ്ദേഹം മുഖ്യമായും ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്‌. ഗുജറാത്തില്‍നിന്നു വിമാനമാര്‍ഗം വരുവാന്‍ ശ്രമിച്ചെങ്കിലും പ്രളയത്തെ തുടര്‍ന്ന്‌ നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടിരുന്നതിനാലാണ്‌ ട്രെയിന്‍ യാത്ര നടത്തിയതെന്നു കരുതുന്നു.