Breaking News

Trending right now:
Description
 
Aug 23, 2018

മുംബൈയില്‍ ബഹുനില കെട്ടിടത്തിനു തീ പിടിച്ചു; മലയാളി ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു

image മധ്യമുംബയിലെ പരേലില്‍ 17 നില കെട്ടിടത്തിനു തീപിടിച്ചു മലയാളി ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. 21 പേര്‍ക്കു പരുക്കേറ്റു. വസായ്‌ ഈസ്റ്റ്‌ എവര്‍ഷൈന്‍ ഗാര്‍ഡിനു സമീപം സായ്‌ സേവാ ബില്‍ഡിങ്‌ ബി 201ല്‍ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശി സജീവ്‌ നായരാണ്‌ (55) മരിച്ച മലയാളി. കെട്ടിടത്തിന്റെ 12-ാം നിലയിലാണ്‌ ബുധനാഴ്‌ച രാവിലെ തീപിടിച്ചത്‌. രക്ഷപ്പെടാന്‍ ലിഫ്‌റ്റ്‌ ഉപയോഗിച്ചവരാണ്‌ പുകശ്വസിച്ചു മരിച്ചത്‌. മൃതദേഹങ്ങള്‍ ലിഫ്‌റ്റില്‍നിന്നാണ്‌ കണ്ടെടുത്തത്‌. സിവില്‍ കോണ്‍ട്രാക്ടര്‍ ആയ സജീവ്‌ നായര്‍ ജോലിസംബന്ധമായ കാര്യങ്ങള്‍ക്കാണ്‌ ഇവിടെ എത്തിയത്‌. സംഭവത്തില്‍ കെട്ടിട നിര്‍മാതാവ്‌ അബ്ദുല്‍ റസാഖ്‌ ഇസ്‌മയിലിനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ബഹുനില കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ സുരക്ഷാ വീഴ്‌ച വരുത്തിയതിനാണ്‌ ഇയാള്‍ക്കെതിരെ കേസ്‌ എടുത്തിരിക്കുന്നത്‌.