Breaking News

Trending right now:
Description
 
Aug 23, 2018

കൊച്ചി വിമാനത്താവളം 29നു തുറക്കും

image പ്രളയത്തെ തുടര്‍ന്നു അടച്ചുപൂട്ടിയ കൊച്ചി രാജ്യാന്തര വിമാനത്താവളം 29ന്‌ തുറക്കുമെന്ന്‌ എയര്‍പോര്‍ട്ട്‌ അധികൃതര്‍ (സിയാല്‍) ്‌അറിയിച്ചു. 26നു തുറക്കുമെന്നാണ്‌ നേരത്തെ അറിയിച്ചിരുന്നത്‌. ഇന്നലെ നടന്ന അവലോകന യോഗത്തില്‍ ജീവനക്കാരില്‍ 90 ശതമാനം പേരെയും വെള്ളപ്പൊക്കം ബാധിച്ചതിനാല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ ഏകോപിപ്പിക്കാനുള്ള ബുദ്ധിമുട്ട്‌ വിമാനക്കമ്പനികളും ഗ്രൗണ്ട്‌ ഹാര്‍ഡ്‌ലിങ്‌ ഏജന്‍സികളും അറിയിച്ചു.പരിസരത്തെ ഹോട്ടലുകളും മറ്റു കടകളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്‌. കേറ്ററിങ്‌ കമ്പനികള്‍ക്കു ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും പരിഗണിച്ചാണ്‌ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്‌ മൂന്നുദിവസംകൂടി വൈകിപ്പിക്കുന്നത്‌. കേരളത്തിന്റെ മധ്യഭാഗത്തു സ്ഥിതിചെയ്യുന്ന കൊച്ചി വിമാനത്താവളം അടച്ചുപൂട്ടിയതോടെ ബക്രീദ്‌, ഓണം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തേണ്ടിയിരുന്ന വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളാണ്‌ ബുദ്ധിമുട്ടിയത്‌. നേരത്തെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌ത ഇവരില്‍ പലര്‍ക്കും നാട്ടില്‍ വരാന്‍ പറ്റാതെ ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യേണ്ടിവന്നു.