Breaking News

Trending right now:
Description
 
Aug 23, 2018

ശതാബ്ദത്തില്‍ ഇന്ത്യകണ്ട ഏറ്റവുംവലിയ പ്രളയമാണ്‌ കേരളത്തിലേതെന്ന്‌ നാസ

image കഴിഞ്ഞ ശതാബ്ദത്തില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമാണ്‌ കേരളത്തില്‍ ഉണ്ടായതെന്നു നാസ. കഴിഞ്ഞ ആഴ്‌ചയില്‍ ഇന്ത്യയില്‍ പെയ്‌ത മഴയുടെ കണക്കുകള്‍ അപഗ്രഥിച്ചാണ്‌ നാസയുടെ നിഗമനം. ഇതുസംബന്ധിച്ച ഉപഗ്രഹ വീഡിയോ ദൃശ്യങ്ങള്‍ നാസ പുറത്തുവിടുകയും ചെയ്‌തു. ജൂലൈ 19 മുതല്‍ ഓഗസ്‌റ്റ്‌ 18വരെ പെയ്‌ത മഴയുടെ രേഖപ്പെടുത്തലാണ്‌ വീഡിയോയിലുള്ളത്‌. കേരളത്തിലെയും കര്‍ണാടകയിലെയും പ്രളയദൃശ്യം വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ജൂലൈ 20ന്‌ പെയ്‌തുതുടങ്ങിയ മഴ ഓഗസ്‌റ്റ്‌ 8-16 തിയതികള്‍ക്കിടയില്‍ അതിതീവ്രമായി. ജൂണ്‍മാസം തുടക്കംമുതല്‍ സാധാരണയില്‍നിന്നു 42 ശതമാനം കൂടുതല്‍ മഴ പെയ്‌തു. ഓഗസ്‌റ്റ്‌ മാസം ആദ്യ 20 ദിവസങ്ങളില്‍ സാധാരണയില്‍നിന്നു 164 ശതമാനം വര്‍ധനയാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌.