Breaking News

Trending right now:
Description
 
Aug 23, 2018

വിദേശസഹായം: പ്രധാനമന്ത്രിയെ സമീപിക്കുമെന്നു മുഖ്യമന്ത്രി

image യുഎഇ സര്‍ക്കാര്‍ കേരളത്തിന്‌ അനുവദിച്ച 700 കോടി രൂപ ലഭിക്കുന്നതിനു തടസമുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമീപിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സഹായം പ്രഖ്യാപിച്ച ഉടന്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ സ്വാഗതം ചെയ്‌തിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ പരസ്‌പരം സഹായിക്കുക സ്വാഭാവികമാണ്‌. 2016 മേയില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ദേശീയ ദുരന്തനിവാരണ നയത്തില്‍ മറ്റു രാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന സഹായം സ്വീകരിക്കാമെന്നു വ്യക്തമാക്കിയിട്ടുണ്ട്‌. യുഎഇ സര്‍ക്കാരിന്റെ ഭീമമായ തുകകൂടി നിക്ഷേധിച്ചതോടെ കേന്ദ്രസര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ്‌ ഉയര്‍ന്നിട്ടുള്ളത്‌. നയത്തില്‍ മാറ്റം വരുത്തണമെന്നു സിപിഎം പോളിറ്റ്‌ ബ്യൂറോയും കോണ്‍ഗ്രസ്‌ നേതാവ്‌ ഏ.കെ.ആന്റണിയും ആവശ്യപ്പെട്ടു. അതേസമയം, 2004-ല്‍ ബിഹാറില്‍ പ്രളയം ഉണ്ടായപ്പോള്‍ അമേരിക്കയില്‍നിന്നും ബ്രിട്ടനില്‍നിന്നും ഇന്ത്യ സാമ്പത്തിക സഹായം സ്വീകരിച്ചിരുന്നു.