Breaking News

Trending right now:
Description
 
Aug 22, 2018

ദുരിതാശ്വാസ ക്യാംപില്‍ അന്തിയുറങ്ങിയ കേന്ദ്രമന്ത്രിക്കെതിരേ പരിഹാസം

image പ്രളയക്കെടുതിയിലായ പ്രദേശങ്ങളും ക്യാംപുകളും സന്ദര്‍ശിക്കാന്‍ എത്തിയ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം ചങ്ങനാശേരി എസ്‌ബി ഹൈസ്‌കൂളിലെ ക്യാംപില്‍ അന്തിയുറങ്ങി. പുലര്‍ച്ചെയാണ്‌ ക്യാംപില്‍നിന്ന്‌ മടങ്ങിയത്‌. ഇന്നലെ രാത്രി ക്യാംപില്‍ ഉറങ്ങാന്‍ എത്തുംമുമ്പുതന്നെ തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെ കേന്ദ്രമന്ത്രി ഇക്കാര്യം പുറത്തുവിട്ടിരുന്നു. പിന്നീട്‌ ക്യാംപില്‍ കിടന്നുറങ്ങുന്ന ചിത്രങ്ങളും പേജില്‍ പങ്കുവയ്‌ക്കുകയും ചെയ്‌തു. എന്നാല്‍, പോസ്‌റ്റിട്ട്‌ നിമിഷനേരംകൊണ്ട്‌ സോഷ്യല്‍മീഡിയ സംഭവം ഏറ്റെടുക്കുകയും ചെയ്‌തു. ഇതുവരെ 9500നടുത്തുള്ള കമന്റുകളില്‍ 90 ശതമാനവും കണ്ണന്താനത്തിനെ പരിഹസിക്കുന്നതായിരുന്നു. സാര്‍ ഉറങ്ങുമ്പോള്‍ അറിയാതെ ഫോട്ടോ എടുത്തതാണോയെന്നും ഇത്തരം ഷോ ഓഫുകള്‍ നടത്തേണ്ട സമയമല്ലെന്നും കമന്റുകളില്‍ വിമര്‍ശിക്കുന്നുണ്ട്‌. കേരളത്തിന്‌ ഇനി ആവശ്യം ഭക്ഷണമല്ലെന്നും ഇലക്ട്രീഷ്യന്മാരെയും പ്ലംബര്‍മാരെയുമാണ്‌ ആവശ്യമെന്നു നേരത്തെ പറഞ്ഞ കണ്ണന്താനം വിവാദത്തില്‍പെട്ടിരുന്നു.