Breaking News

Trending right now:
Description
 
Aug 22, 2018

കേന്ദ്രം പ്രഖ്യാപിച്ച 600 കോടി കേരളത്തിന്‌ അനുവദിച്ചു

image പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്‌ താല്‍ക്കാലിക കേന്ദ്രസഹായമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 500 കോടി രൂപയും ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ പ്രഖ്യാപിച്ച 100 കോടി രൂപയും കൈമാറി. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച്‌ ഭക്ഷ്യ, പൊതുവിതരണ വകുപ്പ്‌ 89,540 ടണ്‍ അരികൂടി അനുവദിച്ചിട്ടുണ്ട്‌. നേരത്തെ ലഭ്യമാക്കിയ 100 ടണ്‍ പയര്‍ ഇനങ്ങള്‍ക്കു പുറമേ, ഉപഭോക്തൃകാര്യ മന്ത്രാലയം കൂടുതല്‍ ചെറുപയറും പരിപ്പും ലഭ്യമാക്കും. വിദേശത്തുനിന്ന്‌ അയയ്‌ക്കുന്ന ദുരിതാശ്വാസ സാധനങ്ങള്‍ക്ക്‌ കസ്റ്റംസ്‌ തീരുവയും ചരക്ക്‌, സേവനനികുതിയും ഒഴിവാക്കിയിട്ടുണ്ട്‌. ഇതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പൊതുമേഖലാ എണ്ണക്കമ്പനികള്‍ 25 കോടിരൂപ സംഭാവന ചെയ്‌തു.